CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 36 Minutes 12 Seconds Ago
Breaking Now

നഗ്നതാ പ്രദര്‍ശനം നടത്തി ഹെല്‍ത്ത് സെക്രട്ടറിയുടെ മുതിര്‍ന്ന സഹായി; രക്ഷപ്പെടാന്‍ ഓടിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു; വാതിലുകളില്‍ മുട്ടി സഹായം തേടിയ കുട്ടിയുടെ രക്ഷയ്‌ക്കെത്തിയത് വഴിപോക്കന്‍; അതിക്രമം നേരിട്ട 13-കാരി ഭയപ്പെട്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍

അറസ്റ്റിന് പിന്നാലെ ഗൗള്‍ഡിനെ ലേബര്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിഗിന്റെ മുതിര്‍ന്ന അസിസ്റ്റന്റ് 13 വയസ്സുള്ള പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും, പിന്തുടരുകയും ചെയ്തതായി റിപ്പോര്‍ട്ട്. ലേബര്‍ കൗണ്‍സിലറും, മുന്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയുമായ 33-കാരന്‍ സാം ഗൗള്‍ഡ് പിന്തുടര്‍ന്നതോടെ ഭയന്നുപോയ പെണ്‍കുട്ടി വാതിലുകളില്‍ മുട്ടിവിളിച്ച് സഹായം തേടിയെന്നാണ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇപ്പോള്‍ തന്റെ മകള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും ഭയപ്പെട്ട നിലയിലാണെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. അശ്ലീല പ്രദര്‍ശനം നടത്തിയതായി കുറ്റസമ്മതം നടത്തിയിട്ടും കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും സാം ഗൗള്‍ഡിനെ പുറത്താക്കിയില്ലെന്നതാണ് കുടുംബത്തെ ഞെട്ടിക്കുന്നത്. 

ശനിയാഴ്ചയാണ് സുഹൃത്തുക്കളെ കാണാനായി നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ കാണിക്കുന്ന വിധത്തില്‍ വസ്ത്രങ്ങള്‍ നീക്കി ഗൗള്‍ഡ് ലൈംഗിക പ്രദര്‍ശനം നടത്തിയത്. ഇത് കണ്ട് ഭയന്ന കുട്ടി ഇവിടെ നിന്നും ഓടി. ഇതോടെ കാറില്‍ നിന്നും ഇറങ്ങിയ അക്രമി ഇവരെ പിന്തുടര്‍ന്നു. 

പെണ്‍കുട്ടി പല വാതിലുകളില്‍ മുട്ടിവിളിക്കുന്നത് ശ്രദ്ധിച്ച മറ്റൊരു വാഹന ഉടമയാണ് സഹായിക്കാന്‍ തയ്യാറായത്. പ്രതിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഈ ഡ്രൈവര്‍ രേഖപ്പെടപത്തി. ഇതോടെയാണ് വെസ് സ്ട്രീറ്റിംഗിനൊപ്പം സ്‌കൂള്‍ സന്ദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഗൗള്‍ഡിനെ പോലീസ് ട്രാക്ക് ചെയ്ത് അറസ്റ്റിലാക്കിയത്. 

ഈസ്റ്റ് ലണ്ടനിലെ റോംഫോര്‍ഡില്‍ നടന്ന സംഭവത്തിന് പിന്നാലെ മകള്‍ കരച്ചിലോടെ തന്നെ വിളിച്ചതായി അമ്മ പറയുന്നു. ഇതിന് ശേഷം മകള്‍ സ്‌കൂളില്‍ പോകാന്‍ തയ്യാറാകുന്നില്ല, വീട്ടില്‍ നിന്നും പുറത്തും ഇറങ്ങുന്നില്ല, ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഒരാള്‍ സഹായിക്കാന്‍ തയ്യാറായില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്നാണ് ഇവര്‍ ചോദിക്കുന്നത്. 

അറസ്റ്റിന് പിന്നാലെ ഗൗള്‍ഡിനെ ലേബര്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. സ്ട്രീറ്റിംഗിന്റെ ഇല്‍ഫോര്‍ഡ് കോണ്‍സ്റ്റിറ്റിയൂവന്‍സി ഓഫീസില്‍ നിന്നും ഇയാള്‍ രാജിവെച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ ഹെല്‍ത്ത് സെക്രട്ടറി ഗൗള്‍ഡിനോട് റെഡ്ബ്രിഡ്ജ് കൗണ്‍സിലില്‍ നിന്നും രാജിവെയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ ഒരു മകളും, അമ്മയും എത്തിയതിന്റെ ഭയപ്പാട് വിശദീകരിക്കാന്‍ വാക്കുകളില്ലെന്ന് സ്ട്രീറ്റിംഗ് പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.