CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 37 Minutes 31 Seconds Ago
Breaking Now

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കി: എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍

മെഡിക്കല്‍ ഷോപ്പില്‍ നിന്നും അമിത ഡോസുള്ള മറ്റൊരു മരുന്ന് നല്‍കിയെന്നാണ് പരാതി.

ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നിനു പകരം മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന് ആക്ഷേപം. എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍. കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം.

മെഡിക്കല്‍ ഷോപ്പില്‍ നിന്നും അമിത ഡോസുള്ള മറ്റൊരു മരുന്ന് നല്‍കിയെന്നാണ് പരാതി. പഴയങ്ങാടി സ്വദേശി സമീറിന്റെ ആണ്‍കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ കരളിന്റെ പ്രവര്‍ത്തനത്തെ മരുന്ന് ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പഴയങ്ങാടി ഖദീജ മെഡിക്കല്‍സിനെതിരെ പൊലീസ് കേസെടുത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.