CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 13 Minutes 50 Seconds Ago
Breaking Now

കുഞ്ഞുങ്ങളുടെ മരണങ്ങള്‍ ഒഴിയാതെ മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബിയുടെ ഹോസ്പിറ്റല്‍! കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ജീവനക്കാര്‍ക്ക് എതിരെ 'നരഹത്യാ' കുറ്റത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പോലീസ്; കുട്ടികളുടെ മരണത്തില്‍ കലാശിച്ചത് ഗുരുതര വീഴ്ചകള്‍ മൂലമെന്ന് കണ്ടെത്തല്‍

ഇവര്‍ ഏതെല്ലാം റോളുകള്‍ നിര്‍വ്വഹിക്കുന്നവരാണെന്നോ, എത്ര പേര്‍ അന്വേഷണത്തിന് കീഴില്‍ വരുന്നുവെന്നോ വ്യക്തമല്ല

ബ്രിട്ടന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഭയാനകയായ കൊലയാളിയെന്ന് വിളിപ്പേര് ലഭിച്ചത് ഏതെങ്കിലും സീരിയല്‍ കില്ലറിനല്ല, ജീവന്‍ രക്ഷിക്കേണ്ട ഒരു നഴ്‌സിനാണ്. പറഞ്ഞുവരുന്നത് മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബിയുടെ കാര്യമാണ്. എന്നാല്‍ ഇക്കുറി ലെറ്റ്ബിയെ കുറിച്ചല്ല ഞെട്ടിക്കുന്ന വാര്‍ത്തകള്‍ വരുന്നത്. മറിച്ച് ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയെ കുറിച്ചാണ്. 

ലൂസി ലെറ്റ്ബി കുഞ്ഞുങ്ങളെ വകവരുത്തിയ ആശുപത്രിയിലെ ജീവനക്കാര്‍ക്ക് എതിരെ ഗുരുതരമായ വീഴ്ചകളുടെ പേരില്‍ നരഹത്യാ കുറ്റം ചുമത്തി അന്വേഷണം നടക്കുന്നുവെന്നാണ് പുതിയ വിവരം. കുഞ്ഞുങ്ങളുടെ മരണത്തില്‍ കലാശിച്ച സംഭവങ്ങളില്‍ പല ജീവനക്കാരും പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. 

കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിനെതിരെ നടന്നിരുന്ന കോര്‍പറേറ്റ് നരഹത്യാ അന്വേഷണം ക്രിമിനല്‍ അന്വേഷണമായി വിപുലീകരിച്ചതായി പോലീസ് പ്രഖ്യാപിച്ചു. മുന്‍ നിയോനേറ്റല്‍ നഴ്‌സ് കൊലപാതകങ്ങള്‍ നടത്തിയിരുന്ന കാലത്ത് ജോലി ചെയ്തിരുന്ന ജീവനക്കാരും ഇതില്‍ പെടും. പ്രതികളായി ഏതെല്ലാം ജീവനക്കാരെയാണ് പരിഗണിക്കുന്നതെന്ന് വെളിപ്പെടുത്താന്‍ ചെഷയര്‍ പോലീസ് തയ്യാറായിട്ടില്ല. 

ഇവര്‍ ഏതെല്ലാം റോളുകള്‍ നിര്‍വ്വഹിക്കുന്നവരാണെന്നോ, എത്ര പേര്‍ അന്വേഷണത്തിന് കീഴില്‍ വരുന്നുവെന്നോ വ്യക്തമല്ല. ഗുരുതര വീഴ്ച മൂലമുള്ള നരഹത്യക്ക് ശിക്ഷിക്കപ്പെട്ടാല്‍ ജീവപര്യന്തം ശിക്ഷയാണ് പരമാവധി ലഭിക്കുന്നത്. ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, ഏഴോളം കുഞ്ഞുങ്ങളെ വധിക്കാനും ശ്രമിച്ചതിന് 15 ജീവപര്യന്തം ശിക്ഷകള്‍ നേരിടുകയാണ് 35-കാരി ലെറ്റ്ബി. 




കൂടുതല്‍വാര്‍ത്തകള്‍.