CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 51 Minutes 43 Seconds Ago
Breaking Now

നോര്‍ത്താംപ്ടണില്‍ 29 കാരിയായ മലയാളി യുവതി പനി ബാധിച്ചു ചികിത്സയിലിരിക്കേ മരിച്ചു

പനിയെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം ഒരാഴ്ച മുമ്പ് നോര്‍ത്താംപ്ടണ്‍ എന്‍എച്ച്എസ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

യുകെയില്‍ മലയാളി യുവതി പനി ബാധിച്ചു ചികിത്സയിലിരിക്കേ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി അമല്‍ അഗസ്റ്റിന്റെ ഭാര്യ അഞ്ജു അമല്‍ (29) ആണ് മരിച്ചത്. പനിയെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം ഒരാഴ്ച മുമ്പ് നോര്‍ത്താംപ്ടണ്‍ എന്‍എച്ച്എസ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയില്‍ തുടരവേയാണ് അന്ത്യം സംഭവിച്ചത്.

നോര്‍ത്താംപ്ടണിലെ വില്ലിങ്‌ബ്രോയില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠനത്തിനായി വിദ്യാര്‍ത്ഥി വീസയിലാണ് അഞ്ചു യുകെയിലെത്തിയത്. ചെംസ് ഫോഡ് ആംഗ്ലിക റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു. പഠന ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക് വിസയില്‍ തുടരവേ സ്വകാര്യ സ്ഥാപനത്തില്‍ എക്‌സ്‌പോര്‍ട്ട് ക്ലാര്‍ക്കായി രണ്ടര വര്‍ഷം മുമ്പ് വര്‍ക് വീസ ലഭിച്ചു. രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതയായത്.

വയനാട് പുല്‍പ്പള്ളി ആനിത്തോട്ടത്തില്‍ ജോര്‍ജ് സെലിന്‍ ദമ്പതികളുടെ മകളാണ്.സഹോദരി ആശ.

സംസ്‌കാരം നാട്ടില്‍ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണ്. നാട്ടില്‍ ഇരിട്ടി കല്ലുവയല്‍ സെന്റ് ആന്റണീസ് റോമന്‍ കത്തോലിക്കാ പള്ളിയിലെ അംഗങ്ങളാണ് അഞ്ജുവിന്റെ കുടുംബം.

 

 




കൂടുതല്‍വാര്‍ത്തകള്‍.