CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 42 Minutes 36 Seconds Ago
Breaking Now

താടിവടിക്കാത്തത് പ്രകോപനം; നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കായിരുന്നു മര്‍ദനമേറ്റത്.

നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന് സമീപംവെച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കായിരുന്നു മര്‍ദനമേറ്റത്. താടി വടിച്ചില്ലെന്നും ഷര്‍ട്ടിന്റ ബട്ടന്‍ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ തല ചുമരിലിടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടത്തിന് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റ വിദ്യാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കി. നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.