ബ്രിസ്റ്റോളില്‍ സൗത്ത് മീഡില്‍ താമസിക്കുന്ന ബ്രിസ്‌ക മുന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന മില്‍ട്ടന്‍ ജോസിന്റെ മാതാവ് സലിന്‍ ജോസ് (84) നിര്യാതയായി . ആരോഗ്യ പ്രശ്നങ്ങള്‍ മൂലം കുറച്ചു നാളായി ഡയാലിസിതു വിധേയയായിരുന്നു.
സംസ്‌കാരം ഏപ്രില്‍ 3ന് വൈകീട്ട് നാലു മണിക്ക് നായരംമ്പലം വടേല്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വച്ച് നടത്തും.
നാലു മക്കള്‍ ; മെര്‍ലി, മില്‍ട്ടന്‍ (യുകെ), സെന്നി, ജസ്റ്റിന്‍
മില്‍ട്ടന്റെ മാതാവിന്റെ നിര്യാണത്തില്‍ ബ്രിസ്‌ക എക്‌സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി . മില്‍ട്ടന്റെയും കുടുംബത്തിന്റെയും വേദനയില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു