CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 20 Minutes 7 Seconds Ago
Breaking Now

റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്; ലണ്ടനിലേതടക്കമുള്ള ഭൂമി ഇടപാടുകളില്‍ ഹാജരാകണമെന്ന് നിര്‍ദേശം

2008 ല്‍ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗുഡ്ഗാവിലെ ഷിഖോപൂര്‍ ഗ്രാമത്തില്‍ മൂന്ന് ഏക്കര്‍ ഭൂമി 7.5 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു.

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും നോട്ടീസ് അയച്ച് ഇ ഡി. ഹരിയാനയിലെ ശിഖോപൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കേസില്‍ രണ്ടാമത്തെ സമന്‍സ് ആണ് ഇ ഡി അയച്ചത്. 

2008 ല്‍ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗുഡ്ഗാവിലെ ഷിഖോപൂര്‍ ഗ്രാമത്തില്‍ മൂന്ന് ഏക്കര്‍ ഭൂമി 7.5 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. പിന്നീട് ഹരിയാനയിലെ ടൗണ്‍ പ്ലാനിംഗ് വകുപ്പ് ഈ ഭൂമിയുടെ 2.71 ഏക്കറില്‍ ഒരു വാണിജ്യ കോളനി സ്ഥാപിക്കുന്നതിന് പദ്ധതിയിട്ട് കത്ത് നല്‍കി. തുടര്‍ന്ന് സ്‌കൈലൈറ്റും ഡിഎല്‍എഫും മൂന്ന് ഏക്കര്‍ ഡിഎല്‍എഫിന് 58 കോടി രൂപയ്ക്ക് വില്‍ക്കാമെന്ന് കരാര്‍ ഉണ്ടാക്കി. പിന്നാലെ ഭൂമിയുടെ വില്‍പ്പന രേഖ ഡിഎല്‍എഫിന് അനുകൂലമായി രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഏപ്രില്‍ 8 ന് ഈ കേസില്‍ വാദ്രയ്ക്ക് ആദ്യം സമന്‍സ് അയച്ചെങ്കിലും മൊഴി നല്‍കിയിരുന്നില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.