CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 29 Minutes 13 Seconds Ago
Breaking Now

കര്‍ണ്ണന് പോലും അസൂയ തോന്നും 'കെകെആര്‍' കവചം; കഠിനാധ്വാനത്തിന്റെ മഷിക്കൂട്; സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രാഗേഷിനെ അഭിനന്ദിച്ച് ദിവ്യ എസ് അയ്യര്‍

വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു!.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ അഭിനന്ദിച്ച് സമൂഹമാധ്യമ പോസ്റ്റുമായി ദിവ്യ എസ്. അയ്യര്‍. കര്‍ണ്ണന് പോലും അസൂയ തോന്നുംവിധമുള്ളതാണ് കെകെആറിന്റെ കവചം. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നുവീക്ഷിച്ച തനിക്ക് ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങളുണ്ടെന്നും ദിവ്യ എസ്. അയ്യര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു.

വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു!. ഞങ്ങളെ അങ്ങേയറ്റം ബഹുമാനത്തോടെ പരിഗണിച്ചതിന് നന്ദി എന്നായിരുന്നു ദിവ്യ എസ്. അയ്യര്‍ കുറിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനവുമായി നെറ്റിസണ്‍സ് രംഗത്തെത്തിയിട്ടുണ്ട്. മാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയില്‍നിന്ന് രാഗേഷ് മാറും.

ദിവ്യയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം:

 

കര്‍ണ്ണന് പോലും അസൂയ തോന്നും വിധം ഈ KKR കവചം!

ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്.

വിശ്വസ്തതയുടെ ഒരു പാഠപുസ്തകം!

കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂടു!

ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി മുന്‍ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.കെ. രാഗേഷിനെ തീരുമാനിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.