CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 44 Minutes 42 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ഗ്രാന്‍ഡ് മിഷന്‍ 2025 സമാപിച്ചു

ബര്‍മിങ്ഹാം  വലിയ നോമ്പിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ  എല്ലാ ഇടവകകളിലും , മിഷന്‍ പ്രൊപ്പോസഡ് മിഷനുകളിലും നടന്ന ഗ്രാന്‍ഡ് മിഷന്‍  2025 ധ്യാനം സമാപിച്ചു ,

രൂപത ഇവാഞ്ചെലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 28 ന്  ആരംഭിച്ച ധ്യാനം ഓശാന ഞായറാഴ്ച ആണ്  സമാപിച്ചത് . രൂപതയുടെ 109  കേന്ദ്രങ്ങളില്‍ നടന്ന ധ്യാനത്തിന്  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന അനുഗ്രഹീതരായ  വചന പ്രഘോഷകര്‍  ആണ് നേതൃത്വം നല്‍കിയത് . ധ്യാനങ്ങള്‍ നടന്ന സാദ്ധ്യമായ  എല്ലാ സ്ഥലങ്ങളിലും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എത്തുകയും സന്ദേശം നല്‍കുകയും ചെയ്തിരുന്നു .ഗ്രാന്‍ഡ് മിഷന്‍ ധ്യാനം ഏറെ ദൈവാനുഗ്രഹപ്രദമായി സംഘടിപ്പിക്കുവാന്‍ നേതൃത്വം നല്‍കുകയും ,അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും വഴികളിലൂടെ വലിയ നോമ്പിലേക്കു ഒരുങ്ങുവാന്‍ ധ്യാനങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നതായി രൂപത പി ആര്‍ ഓ റെവ ഡോ  ടോം ഓലിക്കരോട്ട് , ഇവാഞ്ചെലൈസേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ സിസ്റ്റര്‍ ആന്‍ മരിയ എസ് എച്ച് എന്നിവര്‍ അറിയിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍ 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.