CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 5 Seconds Ago
Breaking Now

നിയമനടപടികളുമായി സഹകരിക്കുമെന്ന് വിന്‍സി അലോഷ്യസ്

നിയമനടപടികളുമായി സഹകരിക്കുമെന്ന് വിന്‍സി അലോഷ്യസ്. ഇക്കാര്യം മന്ത്രി എംബി രാജേഷിനെ അറിയിച്ചു. വിന്‍ സിയെ മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ധീരമായ നിലപാട് സ്വീകരിക്കുന്നവരെ സിനിമ മേഖലയില്‍ ഉള്ളവര്‍ സംരക്ഷിക്കണം.

രാസ ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന നിലപാട് ധീരമാണെന്ന് മന്ത്രി അറിയിച്ചു. ചലച്ചിത്ര മേഖല പൂര്‍ണമായും ഈ നിലപാട് സ്വീകരിക്കണം. ലഹരി പരിശോധനയ്ക്ക് പരിധികളില്ല.സിനിമാ മേഖലയായാലും മറ്റേതു മേഖലയായാലും പരിശോധന കര്‍ശനമാക്കും. സെലിബ്രിറ്റികള്‍ എന്ന പരിഗണനയും ഇല്ല. ലഹരിയെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി(ഐസിസി)ക്ക് മുന്നില്‍ വിന്‍സി അലോഷ്യസ് ഒരു പരാതിയും നല്‍കിയിരുന്നില്ലെന്ന് സൂത്രവാക്യം സിനിമയുടെ സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മല്‍ പറഞ്ഞു. സിനിമയുടെ പ്രധാന അണിയറ പ്രവര്‍ത്തകരില്‍ ആര്‍ക്കും ഇങ്ങനൊരു പ്രശ്‌നം അറിയില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഒരു ചീഫ് ടെക്നീഷ്യന്‍മാരും വിഷയം അറിഞ്ഞിരുന്നില്ലെങ്കില്‍ സിനിമയെ മോശമായി ബാധിക്കാതിരിക്കാന്‍ സാധ്യതയുണ്ടെന്ന് വിന്‍സി അപ്പോള്‍ പരാതി ഉന്നയിക്കാതിരുന്നതെന്നും തിരക്കഥാകൃത്ത് റെജിന്‍ എസ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ഷൈന്‍ ടോം ചാക്കോത് സിനിമയെ മോശമായി ബാധിക്കുമെന്നും റെജിന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.