CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 51 Minutes 52 Seconds Ago
Breaking Now

യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമത്തിലുള്ള റജിസ്ട്രേഷൻ ബ്രിസ്റ്റോളിൽ ആരംഭിച്ചു

ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ യു. കെ റീജീയണിന്റെ അഞ്ചാമത് ഫാമിലി കോണ്‍ഫറൻസിനുള്ള റജിസ്ട്രേഷൻ ഉൽഘാടനം ബ്രിസ്റ്റോൾ മോർ ബസ്സേലിയോസ് എൽദോ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു.

ഞായറാഴ്ച വിശുദ്ധ കുർബാനാനന്തരം നടന്ന ചടങ്ങിൽ വച്ച് ഇടവക വികാരി ഫാ. തോമസ്സ് പുതിയ മഠത്തിൽ പ്രധമ രജിസ്ട്രേഷൻ ഇടവകയിലെ സീനിയർ മെമ്പറും ഇടവകയുടെ വൈസ് പ്രസിഡന്റുമായ ശ്രീ. ജോർജ് ജോണിനു നൽകിക്കൊണ്ട് രജിസ്ട്രേഷൻ ഉൽഘാടനം നിർവഹിച്ചു. തദവസരത്തിൽ ഇടവകയുടെ യു. കെ മേഖലാ കൗണ്‍സിൽ മെമ്പർ മാത്യു പൊത്താനിക്കലും സെക്രട്ടറി വർഗീസ് ജേക്കബും, ട്രഷറാർ ജിയോയും സന്നിഹിതരായിരുന്നു.

ഓക്സ്ഫോർഡ് സെന്റ്‌ പീറ്റർ ആൻറ് സെന്റ്‌ പോൾസ് യാക്കോബായ സുറിയാനി ഇടവകയുടെ ആതിഥെയത്തിൽ സെന്റ്‌ പീറ്റേഴ്സ് നഗറിൽ വച്ച് (The Park Sports Centre, Wheatley Park School, Holton, Oxford, OX33 1QZ) നടത്തപ്പെടുന്ന കുടുംബസംഗമത്തിന്റെ ഒരുക്കങ്ങൾ ധൃത ഗതിയിൽ പുരോഗമിക്കുന്നു.

ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ, പരി. പാത്രയർക്കീസ്സ് ബാവായുടെയും, കിഴക്കിന്റെ കാതോലിക്ക, അബൂൻ മോർ  ബസ്സേലിയോസ് തോമസ്സ് ഒന്നാമന്റെയും ആശീർവാദത്തോടുകൂടി പരി. സഭയുടെ യു.കെ മേഖലയുടെ പാത്രയാർക്കൽ വികാരി അഭിവന്ദ്യ മാത്യുസ്സ് മോർ അപ്രേം തിരുമേനി ചെയർമാനും ഓക്സ്ഫോർഡ്  ഇടവക വികാരി റവ. ഫാ.ഗീവർഗീസ് തണ്ടായത്ത് ജനറൽ കണ്‍വീനറുമായുള്ള വിവിധ കമ്മിറ്റികൾ ഈ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചുവരുന്നു. പരിശുദ്ധ സഭയിലെ എല്ലാ ദൈവമക്കളും ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗമം യു.കെ യിലെ സഭാമക്കളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ ഒന്നായിരിക്കും.

ഈ സംഗമം ഒരു വൻ വിജയമാക്കിത്തീർക്കുവാൻ പരി. സഭയിലെ എല്ലാ ദൈവമക്കളും നേരത്തെ തന്നെ  റജിസ്ട്രേഷൻ എടുത്ത് അവധികൾ ക്രമീകരിച്ച് ഇതിൽ വന്നു സംബന്ധിച്ചു അനുഗ്രഹീതരാകേണ്ടതാണെന്നു യു.കെ സഭാ റീജിയണൽ കൗണ്‍സിൽ അറിയിക്കുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.