CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 57 Minutes 33 Seconds Ago
Breaking Now

ബ്രാഡ്ഫോർഡിൽ നെറ്റ്‌ വിജിലും, കുടുംബ നവീകരണ ധ്യാനവും വെള്ളിയാഴ്ച

ബ്രാഡ്ഫോർഡ്‌: ലീഡ്സ് സെന്റ്‌ മേരീസ് കാത്തലിക് കമ്മ്യൂണിറ്റിയിലെ  (സീറോ-മലബാർ) വിശുദ്ധ കുർബാന കേന്ദ്രമായ ബ്രാഡ്ഫോർഡ്‌ സെന്റ്‌ ആന്റണീസ് കാത്തലിക് കമ്മ്യൂണിറ്റിയിൽ നെറ്റ് വിജിലും, ത്രിദിന കുടുംബ നവീകരണ ധ്യാനവും വെള്ളിയാഴ്ച മുതൽ ആരംഭിക്കും.

ഉഴവൂർ കപ്പൂച്ചൻ ആശ്രമത്തിലെ സുപീരിയർ ഫാ. ജോണ്‍ ചൊള്ളാനിക്കൽ ഒ.എഫ്.എം നേതൃത്വം നൽകുന്ന നെറ്റ്‌ വിജിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ രാത്രി പതിനൊന്ന് വരെ സെന്റ്‌ ക്യത്ത്ബെർട്ട് ചർച്ചിൽ നടത്തപ്പെടും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെയാണ്  കുടുംബ നവീകരണ ധ്യാനം നടക്കുന്നത്. വിശദവിവരങ്ങൾ ലീഡ്സ് രൂപത സീറോ മലബാർ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ദൈവിക സ്നേഹത്തിന്റെ മാധുര്യം നുകരുന്ന നെറ്റ് വിജിലും, വിശ്വാസ തീക്ഷ്ണത വർധിപ്പിക്കുന്ന കുടുംബ നവീകരണ ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി  ലിഡ്സ് രൂപതാ സീറോ മലബാർ ചാപ്ലിയൻ ഫാ.ജോസഫ്‌ പൊന്നേത്ത് അറിയിച്ചു. 

ധ്യാന വേദിയുടെ വിലാസം :-

ST.CUTHBERTS RC CHURCH 

WILMER ROAD

BD 9 4RX 




കൂടുതല്‍വാര്‍ത്തകള്‍.