CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 51 Seconds Ago
01:10:33 am
09
Oct 2025
Thursday
Breaking Now

രാജസ്ഥാനില്‍ ചാരപ്രവര്‍ത്തനത്തിനിടെ പാക് ജവാന്‍ അറസ്റ്റില്‍

നിയന്ത്രണ രേഖയില്‍ പലയിടത്തും പ്രകോപനം തുടരുകയാണ്

രാജസ്ഥാനില്‍ ചാരപ്രവര്‍ത്തനത്തിനിടെ പാക് റേഞ്ചര്‍ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ബഹാവര്‍പുര്‍ സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. ഇന്ത്യയുടെ ജവാനെ പാകിസ്ഥാന്‍ വിട്ടയക്കാത്തപ്പോഴാണ് പാക് ജവാന്റെ അറസ്റ്റിന്റെ വിവരങ്ങള്‍ വരുന്നത്. ജവാനെ അറസ്റ്റ് ചെയ്തതില്‍ ബിഎസ്എഫ് ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം, രാജസ്ഥാന്‍ അതിര്‍ത്തിയില്‍ കനത്ത് ജാഗ്രത ഏര്‍പ്പെടുത്തി.

നിയന്ത്രണ രേഖയില്‍ പലയിടത്തും പ്രകോപനം തുടരുകയാണ്. എട്ടിടത്ത് പാക് വെടിവെയ്പ് ഉണ്ടായി. ശക്തമായ തിരിച്ചടി നല്‍കിയെന്ന് ഇന്ത്യന്‍ സേന അറിയിച്ചു. അതിനിടെ, അനന്ത നാഗിലെ വനമേഖലയില്‍ ഭക്ഷ്യവസ്തുക്കള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സൈന്യം നടത്തിയ തെരച്ചിലില്‍ വനത്തിനുള്ളില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജന്‍സികള്‍. പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കളാണ് കിട്ടിയത് എന്നത് സംശയം ബലപ്പെടുത്തുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.