CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 14 Minutes 9 Seconds Ago
Breaking Now

വൈ-ഫൈ കട്ട് ചെയ്തതിനെ ച്ചൊല്ലിയുള്ള തര്‍ക്കം; അമ്മയെ അടിച്ചുകൊന്ന മകന് വധശിക്ഷ നല്‍കണമെന്ന് പിതാവ്

നടുക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നവീന്‍ സിംഗിനെ പോലീസ് അറസ്റ്റുചെയ്തത്

ജയ്പൂരിലെ കര്‍ധാനിയില്‍ വീട്ടിനുള്ളില്‍ അമ്മയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റു ചെയ്തു. നടുക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നവീന്‍ സിംഗിനെ പോലീസ് അറസ്റ്റുചെയ്തത്. സന്തോഷ് ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അരുണ്‍ വിഹാറിലെ വീട്ടില്‍ അടുക്കളയില്‍ വച്ച് നവീന്‍ സിംഗ് അമ്മയെ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മ വൈ-ഫൈ കട്ട് ചെയ്യുകയും എല്‍പിജി സിലിണ്ടര്‍ തീര്‍ന്നതിനെ തുടര്‍ന്ന് നവീനിനെ ശകാരിക്കുകയും ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നവീന്‍ അമ്മയെ ആക്രമിക്കുകയായിരുന്നു.

നവീനിന്റെ അച്ഛന്‍ ലക്ഷ്മണ്‍ സിംഗ് ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളും മുന്‍ സൈനിക ഉദ്യോഗസ്ഥനുമാണ്. ഇദ്ദേഹവും മകളും ചേര്‍ന്ന് ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും പ്രതിയെ നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് പോലീസ് വിശദമാക്കി. നവീന്‍ സിംഗ് മദ്യത്തിന് അടിമയായിരുന്നുവെന്നും അമ്മയുമായി പലപ്പോഴും വഴക്കിട്ടിരുന്നതായും പോലീസ് വെളിപ്പെടുത്തി.

'എന്റെ മകനെ തൂക്കികൊല്ലണം. അവന്‍ സ്വയം നശിക്കുക മാത്രമല്ല, ഞങ്ങളെയും ഇല്ലാതാക്കി. അവനെ പ്രസവിച്ച അമ്മയുടെ ജീവന്‍ അവന്‍ എടുത്തു. ഞങ്ങള്‍ ഇടപ്പെടാന്‍ ശ്രമിച്ചെങ്കിലും ആ രാക്ഷസനെ നിയന്ത്രിക്കാനായില്ല. അവന്‍ എന്റെ ഭാര്യയുടെ തലയില്‍ വടികൊണ്ട് അടിച്ചു. രക്തംവാര്‍ന്ന് ചികിത്സയ്ക്കിടെ അവള്‍ മരണപ്പെട്ടു', പിതാവ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.