സൊമാറ്റോ ഡെലിവറി ഏജന്റായ ഭര്‍ത്താവില്‍ നിന്നും 20 ലക്ഷം രൂപ ജീവനാശംമായി ആവശ്യപ്പെട്ട ഭാര്യയുടെ കേസ് ഒടുവില്‍ സുപ്രീംകോടതി വരെയെത്തി. ഒടുവില്‍ കേസ് പരിഗണിച്ച ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരുടെ ബെഞ്ച് ബിരുദധാരിയായ ഭാര്യയ്ക്ക് ഭര്‍ത്താവ് എട്ട് ലക്ഷം രൂപ ഒറ്റതവണയായി നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു.
സുപ്രീംകോടതി ജഡ്ജിമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരുടെ ബെഞ്ച് ഭാര്യയുടെ ആവശ്യം കേട്ട് ഞെട്ടി. ഒരു സാധാരണ ഡെലിവറി ഏജന്റിന് 20 ലക്ഷം രൂപ എങ്ങനെയാണ് സ്വരൂപിക്കാന്‍ കഴിയുകയെന്നതായിരുന്നു കോടതിയുടെയും സംശയം. 'ആരാണ് നിങ്ങളോട് 20 ലക്ഷം രൂപ ആവശ്യപ്പെടാന്‍ ആവശ്യപ്പെട്ടത്?' എന്ന് കോടതി യുവതിയോട് ചോദിച്ചു. തന്റെ ഭര്‍ത്താവ് സൊമാറ്റോയില്‍ ശരിയായി ജോലി ചെയ്യുന്നില്ലെന്നും തനിക്ക് കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിന് വേണ്ടിയാണ് ജീവനാംശമായി ഇത്രയും തുക ചോദിച്ചതെന്നുമായിരുന്നു യുവതിയുടെ മറുപടി. എന്നാല്‍, ഒറ്റ വര്‍ഷം കൊണ്ട് അവസാനിപ്പിച്ച വിവാഹ ബന്ധത്തില്‍ ഇത്രയും വിലപേശല്‍ നല്ലതല്ലെന്നയാരുന്നു കോടതിയുടെ നിരീക്ഷണം.
ഒരു ഡെലിവറി ഏജന്റിന് ഇത്രയും വലിയ തുക എങ്ങനെയാണ് ഒറ്റയടിക്ക് നല്‍കാന്‍ കഴിയുക എന്നായിരുന്നു മിക്കയാളുകളുടെയും സംശയം. പലരും സുപ്രീം കോടതി വിധിയില്‍ അതൃപ്തി അറിയിക്കുകയാണ്.