CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 14 Minutes 12 Seconds Ago
Breaking Now

വിജയ്യുടെ കാരവാന്‍ ഉടന്‍ പിടിച്ചെടുക്കണം, കാരവാനിനുള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കണം ; കോടതിയുടെ നിര്‍ദ്ദേശങ്ങളിങ്ങനെ

സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്

കരൂര്‍ റാലി ദുരന്തം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പുറത്ത്. ടിവികെ അധ്യക്ഷന്‍ വിജയ്യുടെ കാരവാന്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിനും വിജയ്ക്കും എതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ കോടതി, ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗര്‍ഗിന് അന്വേഷണ ചുമതല നല്‍കി പ്രത്യേക സംഘത്തെ (എസ്‌ഐടി) നിയോഗിക്കുകയായിരുന്നു.

അന്വേഷണ പുരോഗതിയില്‍ തൃപ്തരല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി എസ്‌ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ടത്. വിജയ്യുടെ കാരവാന്‍ ഉടന്‍ പിടിച്ചെടുക്കണം, കാരവാനിനുള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കണം, ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂര്‍ എസ്‌ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്‌ഐടിക്ക് കൈമാറണം, സംഘത്തില്‍ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അശ്ര ഗര്‍ഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തില്‍ ഉള്‍പ്പെടുത്താം തുടങ്ങിയ പ്രധാന നിര്‍ദ്ദേശങ്ങളാണ് എസ്‌ഐടിക്ക് കോടതി നല്‍കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.