CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 35 Minutes 46 Seconds Ago
Breaking Now

പ്രമുഖ പ്രവാസി വ്യവസായി ഡോ സിദ്ദീഖ് അഹമ്മദിന് യുകെ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരം

ലണ്ടന്‍ സര്‍വകലാശാലയിലെ പ്രൊഫ.അലക്‌സ് ഗത്തേ പുരസ്‌കാരം സമ്മാനിച്ചു

പ്രവാസി വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.സിദ്ദീഖ് അഹമ്മദിന് യുകെ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരം (ബെസ്റ്റ് ബിസിനസ് ഇന്‍ എനര്‍ജി ട്രാന്‍സിഷന്‍ 

സസ്റ്റൈനിബിലിറ്റി അവാര്‍ഡ്). യുകെ കവന്‍ട്രിയിലെ റെഡ് റോസ് അരീനയില്‍ നടന്ന ശ്രീനാരായണ ഗുരു ഹാര്‍മണി 2025 ആഗോള സമ്മേളനത്തില്‍ ലണ്ടന്‍ സര്‍വകലാശാലയിലെ പ്രൊഫ.അലക്‌സ് ഗത്തേ പുരസ്‌കാരം സമ്മാനിച്ചു. ശിവഗിരി ആശ്രമം യുകെ ശിവഗിരി മഠവുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, യുകെ ശിവഗിരി ആശ്രമം പ്രസിഡന്റ് ബൈജു പാലക്കല്‍ എന്നിവരും സംബന്ധിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ സംവാദം, കലാപരിപാടികള്‍, സുസ്ഥിര വികസനത്തെ കുറിച്ചുള്ള ചര്‍ച്ചകളുമുണ്ടായി.




കൂടുതല്‍വാര്‍ത്തകള്‍.