CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 51 Minutes 17 Seconds Ago
Breaking Now

പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടൻ റീജ്യൻ രണ്ടാമത് ബാബു ചാഴിക്കാടൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റും അനുസ്മരണ സമ്മേളനവും

യു.കെ പ്രവാസി കേരളാ കോണ്‍ഗ്രസ്സ്(എം) ലണ്ടൻ റീജിയണിന്റെ ആഭിമുഖ്യത്തിൽ യശ:ശരീരനായ കേരളാ യൂത്ത് ഫ്രണ്ട് (എം) മുൻ സംസ്ഥാന പ്രസിഡന്റ്‌ ബാബു ചാഴിക്കാടന്റെ ഓർമ്മക്കായുള്ള രണ്ടാമത് ക്രിക്കറ്റ് ടൂർണമെന്റ് ജൂലൈ മാസം ഇരുപതാം തീയതി ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ ഈസ്റ്റ്‌ ലണ്ടൻ മണ്ഡലത്തിൽപ്പെട്ട ഹെയ്നോൾട്ടിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത ടൂർണമെന്റ് ടെലഫോണ്‍ സന്ദേശത്തിലൂടെ കേരളാ കോണ്‍ഗ്രസ് പാർട്ടി സംസ്ഥാന സെക്രട്ടറി ബഹു:ജോസ് കെ മാണി എം.പി ഉത്ഘാടനം ചെയ്യുന്നതും, സ്റ്റേഡിയത്തിൽ വച്ച് പ്രസ്തുത ടൂർണമെന്റ് ഭദ്രദീപം തെളിയിച്ച് ലണ്ടൻ സെന്റ്‌ ജെയിംസ്‌ മാർത്തോമ പള്ളി വികാരി റവ. പി. മാത്യു ഉത്ഘാടനം ചെയ്യുന്നതും, റീജയണൽ പ്രസിഡന്റ്‌ സോജി ടി മാത്യു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രവാസി കേരളാ കോണ്‍ഗ്രസ്(എം) ദേശീയ സെക്രട്ടറി അഡ്വ.ജോബി പുതുക്കുളങ്ങര, ജിജോ അരയത്ത് മുഖ്യ ഉപദേഷ്ടാവ് പ്രൊഫ. ജോസ് എ കാട്ടടി എന്നിവർ പ്രസംഗിക്കുന്നതും ആയിരിക്കും.

ന്യൂഹാം കൗണ്‍സിലറും, കേരളാ ലിങ്ക് പത്രാധിപൻ ഫിലിപ്പ് ഏബ്രഹാം മുഖ്യ അതിഥിയായിരിക്കുന്ന ടൂർണമെന്റിന്റെ സമാപന സമ്മേളനം റീജയണൽ സീനിയർ വൈസ് പ്രസിഡന്റ്‌ തോമസ്‌ ജോസഫ്‌ വെട്ടികാട് അധ്യക്ഷത വഹിക്കുന്നതും കേരളാ കോണ്‍ഗ്രസ്സ് പാർട്ടി സംസ്ഥാന സെക്രട്ടറി കെ ഫ്രാൻസിസ് ജോർജ് എക്സ് എം.പി ടെലഫോണ്‍ സന്ദേശത്തിലൂടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുന്നതും ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടർ എസ്. ശ്രീകുമാർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുന്ന യോഗത്തിൽ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ റീജയണൽ ഭാരവാഹികളും മണ്ഡലം പ്രസിഡന്റ്‌മാരും ആശംസകൾ അർപ്പിക്കുന്നതും ആയിരിക്കും. പ്രസ്തുത ടൂർണമെന്റിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നമ്മെ വേർപ്പെട്ട് പോയ വാഴൂർ മുൻ എം.എൽ.എ കെ നാരായണകുറുപ്പ്, ടി വി ഏബ്രഹാം, എ.സി മാത്യു എടയായി എന്നിവരുടെ ഓർമ്മകൾ പുതുക്കി കൊണ്ടുള്ള അനുസ്മരണ സമ്മേളനം മുൻ ഏറ്റുമാനൂർ എം എൽ.എ തോമസ്‌ ചാഴിക്കാടൻ ഉത്ഘാടനം ചെയ്യുന്നതും,പ്രൊഫ.എൻ.ജയരാജ് എം.എൽ.എ. പ്രൊഫ. കൊച്ചുത്രേസ്യ ഏബ്രഹാം(പി എസ്.സി അംഗം), കെ എസ്.സി സംസ്ഥാന സെക്രട്ടറി സിറിയക് ചാഴിക്കാടൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തുന്നതുമായിരിക്കും.

പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്ക്‌ ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ്‌ ജിജി കുരുവിളയെ  07947507715  എന്ന നമ്പറിൽ ബന്ധപ്പെടെണ്ടതാണ് .

ടൂർണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ് :-   

20 Tunstall Avenue 

1G63EG

From  ILFord - Bus no. 150

Bus Stop (staggart green)

Hainolt Tube Station (ഹെയ്നോൾട്ട്)  

(Central Line) Bus No.150 Same Stop




കൂടുതല്‍വാര്‍ത്തകള്‍.