CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 15 Minutes 24 Seconds Ago
12:40:53 am
27
Jul 2025
Sunday
Breaking Now

ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കള്‍ച്ചുറല്‍ കമ്മ്യൂണിറ്റിക്ക് നവനേതൃത്വം ; പ്രസിഡന്റായി ഷൈന്‍ മാത്യുവിനെയും ജനറല്‍ സെക്രട്ടറിയായി സന്തോഷ് പി ജോര്‍ജിനേയും ട്രഷററായി ജിയോ ജോസഫിനേയും തെരഞ്ഞെടുത്തു

യുകെയില്‍ ചെസ്റ്റര്‍ ഫീല്‍ഡ് ആസ്ഥാനമായി സാമൂഹിക കലാ സംഘടനയായ സി. എം. സി. സി യുടെ 2025-26 ലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് ഭാരവാഹികളെ കഴിഞ്ഞ ദിവസം പൊതുയോഗം  ചേര്‍ന്ന് തിരഞ്ഞെടുത്തു. സമൂഹത്തിന്റെ നന്മക്കു വേണ്ടിയും, കലാസാംസ്‌കാരിക രംഗത്തെ മികവുറ്റ പ്രവര്‍ത്തങ്ങള്‍ കൊണ്ട് സാധാരണക്കാരുടെ ഒരു സ്‌നേഹകൂട്ടായ്മയായി ഇതിനോടകം തന്നെ സി. എം. സി. സി മാറികഴിഞ്ഞു.

        പുതിയ പ്രസിഡന്റ് ആയി ഷൈന്‍ മാത്യുവും, ജനറല്‍ സെക്രട്ടറിയായി സന്തോഷ് പി ജോര്‍ജും, ട്രഷററായി ജിയോ ജോസഫും,എക്്‌സിക്യൂട്ടീവ് കോ കോര്‍ഡിനേറ്റര്‍ സ്റ്റാന്‍ലി ജോസഫ്, വൈസ് പ്രസിഡന്റ്ഷിജോ സെബാസ്റ്റ്യന്‍, ആര്‍ട്‌സ് സെക്രട്ടറി ആന്‍സി ആന്റണി തുടങ്ങി പതിനാറു പേരടങ്ങുന്ന നേതൃത്വനിരയെ സി. എം. സി. സി യുടെ പ്രവര്‍ത്തനം കാര്യഷമമാക്കുവാന്‍ തെരഞ്ഞെടുത്തു. പുതിയ അംഗങ്ങള്‍ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.