CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes Ago
Breaking Now

മാവേലിമന്നനെ വരവേല്‍ക്കാന്‍ നാടന്‍ കലകളും, ചെണ്ടമേളവും; 'സ്വീറ്റ് ഹോം കേരള' വെല്‍ക്കം ഡാന്‍സ്; കലാവസന്തവും, പോപ്പ് സോങ്ങും, തിരുവാതിരയും, ഗംഭീര ഓണസദ്യയും; ''സര്‍ഗ്ഗം പൊന്നോണം 2025'' വര്‍ണ്ണാഭമായി

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മയായ 'സര്‍ഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച 'പൊന്നോണം 2025' പ്രൗഢ ഗംഭീരമായി. ഓണപ്പൂക്കളത്തിനു വലംവെച്ച്, 'സര്‍ഗ്ഗതാള'ത്തിന്റെ വാദ്യമേളങ്ങളത്തോടെയും, താലപ്പൊലിയുടെയും, മുത്തുക്കുടകളുടെയും, നാടന്‍ കലാ രൂപങ്ങളുടെയും അകമ്പടിയോടെയും,  മഹാബലിയേ വേദിയിലേക്ക് ആനയിക്കുമ്പോള്‍ സദസ്സിന്റെ ഹര്‍ഷാരവവും ആര്‍പ്പോ വിളിയും ബാണ്‍വെല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അലയടിയായി.

 

 സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡണ്ട് മനോജ് ജോണ്‍ ആഘോഷത്തിന് ആമുഖമായി ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ഏകുകയും തിരുവോണ ആശംസകള്‍ നേരുകയും ചെയ്തു.

 

മാവേലിയോടൊപ്പം  സര്‍ഗ്ഗം പ്രസിഡണ്ട് മനോജ് ജോണ്‍, സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പില്‍, ഖജാന്‍ജി ജോര്‍ജ്ജ് റപ്പായി,വൈസ് പ്രസിഡണ്ട് ടെസ്സി ജെയിംസ്, ജോ. സെക്രട്ടറി ആതിരാ മോഹന്‍, സര്‍ഗ്ഗം കമ്മിറ്റി അംഗങ്ങളായ  ജിനേഷ് ജോര്‍ജ്ജ്, പ്രിന്‍സണ്‍ പാലാട്ടി,  ടിന്റു മെല്‍വിന്‍, ഡാനിയേല്‍ മാത്യു, പ്രീതി മണി, അബ്രാഹം വര്‍ഗ്ഗീസ് എന്നിവര്‍  ചേര്‍ന്ന് നിലവിളക്കു കൊളുത്തികൊണ്ടു 'ഓണോത്സവം' ഉദ്ഘാടനം ചെയ്തു.

 

ഓണാഘോഷത്തിനു പ്രാരംഭമായി ആവേശപ്പൂര്‍വ്വമായ കലാ പരിപാടികളും, കേരള പ്രൗഢിയും, സൗന്ദര്യവും, മലയാളത്തനിമയും വിളിച്ചോതിയ വെല്‍ക്കം ഡാന്‍സും ഏറെ ആകര്‍ഷകമായി. കൂടാതെ സ്റ്റീവനേജിന്റെ അഭിമാനമായ 'സര്‍ഗ്ഗതാളം ചെണ്ട' ഗ്രൂപ്പ്  ക്രിസ് ബോസിന്റെ നേതൃത്വത്തില്‍ നടത്തിയ ശിങ്കാരി മേളം പരിപാടിയിലെ ഹൈലൈറ്റായി.

തുടര്‍ന്ന്  സമ്മാന ദാനങ്ങള്‍ക്കുള്ള അവസരമായി. യുക്മ യുടെ അംഗ അസ്സോസ്സിയേഷന്‍ എന്ന നിലയില്‍ ഈസ്റ്റ് ആംഗ്ലിയാ റീജണില്‍ നിന്നും പ്രഥമ വര്ഷം തന്നെ സ്‌പോര്‍ട്‌സ് മീറ്റില്‍ ലഭിച്ച റണ്ണറപ്പിനുള്ള ട്രോഫി സര്‍ഗം അസോസിയേഷന് വേണ്ടി യുക്മ റീജണല്‍ സെക്രട്ടറി ഭുവനേഷ് പീതാംബരന്‍, മനോജ് ജോണ്‍  എന്നിവര്‍ സര്‍ഗ്ഗം സ്‌പോര്‍ട്‌സ് ടീം ക്യാപ്റ്റന്‍ ടിന്റു മെല്‍വിനു സമ്മാനിച്ചു. കൂടാതെ റീജണല്‍ തലത്തില്‍ അജയ്യരായി തിളങ്ങിയ ആറു വ്യക്തിഗത ചാമ്പ്യന്മാരെയും തദവസരത്തില്‍ ആദരിക്കുകയും ചെയ്തു. ആദം ജിന്റ്റോ, ജോസഫ് റോബിന്‍, സാവിയോ സിജോ, ജിന്റ്റോ പ്ലാക്കാട്ട്, ദീപു ജോര്‍ജ്ജ്, ടിന്റു മെല്‍വിന്‍  അതോടൊപ്പം സമ്മാനങ്ങള്‍ നേടിയ കായിക താരങ്ങളായ ടോം ഷിബു, ആല്‍ഫ്രഡ്, ജോവന്‍, ജില്‍സ, മെല്‍വിന്‍, ആല്‍ബി അടക്കം താരങ്ങളെ സര്‍ഗ്ഗം  അനുമോദിച്ചു. ദേശീയ തലത്തില്‍ തിളങ്ങുകയും  വ്യക്തിഗത ചാമ്പ്യന്‍മാരാവുകയും ചെയ്ത സാവിയോ സിജോ, ടിന്റു മെല്‍വിന്‍, ദേശീയ ഇനങ്ങളില്‍ മെഡല്‍ നേടിയ ജോസഫ് റോബിനെയും പ്രത്യേകം അഭിനന്ദിച്ചു. 

കേരളത്തിന്റെ  കുട്ടികളുടെ സര്‍ഗ്ഗാല്മക പ്രതിഭയെ പരിപോഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും സര്‍ഗ്ഗം അസ്സോസ്സിയേഷന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന്, യുക്മ സെക്രട്ടറി ഭുവനേഷ് പീതാംബരന്‍ സമ്മാനദാന വേദിയില്‍ എടുത്തു പറഞ്ഞു. റീജണല്‍  കലാമേളയില്‍ ഏറെ വിജയങ്ങള്‍ ആശംസിക്കുകയും ചെയ്തു. സ്റ്റീവനേജില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ഉപഹാരങ്ങളും തദവസരത്തില്‍ വിതരണം ചെയ്യുകയുണ്ടായി.

തൂശനിലയില്‍ വിളമ്പിയ വിഭവ സമൃദ്ധവും, ആസ്വാദ്യകരവുമായ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി. സദസ്സിനെ ആവേശത്തിന്റെയും, ആഹ്‌ളാദത്തിന്റെയും കൊടുമുടിയില്‍ എത്തിച്ച  തിരുവാതിര,  ഗാനാലാപനങ്ങള്‍, ഓണപ്പാട്ടുകള്‍,  നൃത്തനൃത്ത്യങ്ങള്‍ സ്‌കിറ്റുകള്‍ എന്നിവ ആഘോഷസന്ധ്യയെ വര്‍ണ്ണാഭമാക്കി.

ടെസ്സി ജെയിംസ് , ജിന്റ്റു ജിമ്മി, പ്രിന്‍സണ്‍ പാലാട്ടി എന്നിവര്‍ അവതാരകരായി തിളങ്ങി. GCSE യില്‍ ഉയര്‍ന്ന വിജയം നേടിയ മെല്‍വിന്‍ ഡി മാത്യു, ആന്‍ഡ്രിയ ജെയിംസ്  എന്നിവര്‍ക്കുള്ള കാഷ് പ്രൈസ് മനോജ് ജോണ്‍ വിതരണം ചെയ്തു. സര്‍ഗ്ഗം പൊന്നോണത്തില്‍ സജീവമായി പങ്കുചേരുകയും, വിജയിപ്പിക്കുകയും  ചെയ്ത ഏവര്‍ക്കും സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പില്‍  ഹൃദ്യമായ നന്ദിപ്രകാശനം നടത്തി.  

തിരുവോണ ഓര്‍മ്മകള്‍ ഉണര്‍ത്തി ഓണപ്പാട്ടോടെ ഹെന്‍ട്രിന്‍, ജെസ്ലിന്‍ വിജോയും, തേജിനും ചേര്‍ന്ന് ഓണാഘോഷ കലാവിരുന്നിനു തുടക്കമിട്ടപ്പോള്‍, തട്ടു പൊളിപ്പന്‍ ഗാനങ്ങളുമായി  ടാനിയാ അനൂപും, ഡോ. ആരോമലും വേദി കയ്യടക്കി. പോപ്പ് ഗാനവുമായി എറിന്‍ ജോണ്‍ സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി. മരിയ ടോം, ഇവ അന്നാ ടോം, ആന്‍ മേരി ജോണ്‍സണ്‍, നിസ്സി ഗിബി, ക്രിസ് ബോസ്, ഏഞ്ചല്‍ മേരി ജോണ്‍സണ്‍, ആന്റണി ടോം എന്നിവര്‍ വേദിയില്‍ സംഗീതസാന്ദ്രത പകര്‍ന്നു.

ജോവന്‍, ആല്‍ഫ്രഡ്, ബെല്ലാ ജോര്‍ജ്ജ്, മെറിറ്റ ഷിജി, ദിയ സജന്‍, ആന്‍ അജിമോന്‍, ആന്‍ഡ്രിയ, അസിന്‍,ജോസ്ലിന്‍,  ടെസ്സ അനി,  ആദ്യ ആദര്‍ശ് , അദ്വൈത ആദര്‍ശ്, അന്നാ, ലക്‌സ്മിത പ്രശാന്ത്, മരിയ അനി ജോസഫ്, സാറ സുനില്‍, റീത്ത, ഇഷ ബിബിന്‍ എന്നിവര്‍ നൃത്തം അവതരിപ്പിച്ചു.,ആതിര, ടെസ്സി, അനഘ,ശാരിക, എന്നിവരുടെ ഗ്രൂപ്പ് ഡാന്‍സും  അന്‍സാ, അലീന,അന്ന,സോന,ടാനിയ,അനാമിക, അജീന എന്നിവരുടെ ഗ്രൂപ്പ് ഡാന്‍സും, വൈഗ വിവേക്, ജില്‍സ, ഏഞ്ചല്‍, ജോസ്ലിന്‍, ഇവലിന്‍,   ലെന എന്നിവരുടെ ഗ്രൂപ്പ്  ഡാന്‍സും ഓണാഘോഷത്തില്‍  വേദിയില്‍ മാസ്മരികത വിരിയിക്കുകയായിരുന്നു. നോയല്‍, ക്രിസ്, ജോഷ്, മരിറ്റ, ക്രിസ്സി, ഹൃദ്യ എന്നിവര്‍ നടത്തിയ ഫ്യൂഷന്‍ ഡാന്‍സും ആകര്‍ഷകമായി.

 

എല്‍ ഇ ഡി സ്‌ക്രീനും, ശബ്ദ ദൃശ്യ സാങ്കേതിക വിദ്യയും ഉപയോഗിച്ച് സ്റ്റീവനേജ് മലയാളി കൂട്ടായ്മ്മയെ ആവേശഭരിതവും അവിസ്മരണീയവുമാക്കിയ തിരുവോണ ആഘോഷങ്ങള്‍ എട്ടു മണിക്കൂറോളം  നീണ്ടു നിന്നു.

Appachan Kannanchira




കൂടുതല്‍വാര്‍ത്തകള്‍.