CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 42 Seconds Ago
Breaking Now

സ്റ്റീവനേജില്‍ ഓള്‍ യു കെ ക്രിക്കറ്റ് മാമാങ്കം ഞായറാഴ്ച; കാര്‍ഡിഫ്, നോര്‍വിച്ച് അടക്കം ടീമുകള്‍ മാറ്റുരക്കും; ആതിഥേയരായി സ്റ്റീവനേജ് കൊമ്പന്‍സും, ഹോക്‌സ് എലൈറ്റ്സും

സ്റ്റീവനേജ്: കായിക പ്രേമികളുടെ ഈറ്റില്ലമായ ഹര്‍ട്ട് ഫോര്‍ഡ്‌ഷെയറിലെ സ്റ്റീവനേജില്‍ അത്യാവേശകരമായ ഓള്‍ യു കെ T10 ഏകദിന ക്രിക്കറ്റ് മത്സരം സ്റ്റീവനേജ് കൊമ്പന്‍സും, ഹോക്‌സ്  എലൈറ്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്നു.  മറ്റന്നാള്‍ ഞായറാഴ്ച, സെപ്തംബര്‍ 21 ന് രാവിലെ എട്ടരയ്ക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് നെബ് വര്‍ത്ത് പാര്‍ക്ക് ക്രിക്കറ്റ് ക്ലബ്ബ് സ്റ്റേഡിയം വേദിയാകും.

കാര്‍ഡിഫ് മുതല്‍ നോര്‍വിച്ച് വരെയുള്ള ക്രിക്കറ്റ് രാജാക്കന്മാര്‍ മാറ്റുരക്കുന്ന അത്യാവേശകരമായ  കായിക മാമാങ്കം ഇദംപ്രഥമമായി സ്റ്റീവനേജില്‍ ഒരുങ്ങുമ്പോള്‍,  മത്സരങ്ങള്‍ക്ക് പ്രോത്സാഹനവും, അസുലഭമായ ആവേശ  നിമിഷങ്ങള്‍ക്ക് നേര്‍സാക്ഷികളാകുവാനും ഉള്ള വലിയ സുവര്‍ണ്ണാവസരമാണ് കായിക പ്രേമികള്‍ക്കായി ഒരുങ്ങുന്നത്.

നാം, ബിഎംസിസി , കൊമ്പന്‍സ്-ഹോക്‌സ്, ഫോര്‍ട്ട് സിസി, മേര്‍ത്യര്‍ ടൈറ്റന്‍സ്, ലൂട്ടന്‍ ടസ്‌ക്കേഴ്സ്, യുണൈറ്റഡ് സ്ട്രൈക്കേഴ്സ്, ഫാല്‍ക്കണ്‍ തണ്ടേഴ്‌സ് എന്നീ എട്ടു ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുക.       

നെബ് വര്‍ത്ത് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ടു വേദികളിലായിട്ടാവും ഏക ദിന ക്രിക്കറ്റ് മത്സരം നടക്കുക. എട്ടു ടീമുകള്‍ നോക്ക്ഔട്ട് അടിസ്ഥാനത്തിലാകും മത്സരിക്കുക. 

സ്റ്റീവനേജ് അഖില യു കെ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ആകര്‍ഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും, റണ്ണറപ്പിന് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കും. കൂടാതെ ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാന്‍, മികച്ച ബൗളര്‍, മാന്‍ ഓഫ് ദി സീരീസ് എന്നിവര്‍ക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നല്‍കുന്നതാണ്.

അത്യാവേശകരമായ ക്രിക്കറ്റ് മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും, മത്സരത്തിനുള്ള ഫിക്‌സ്ച്ചര്‍ തയ്യാറായെന്നും, എല്ലാ കായിക-ക്രിക്കറ്റ് പ്രേമികളെയും ഹാര്‍ദ്ധവമായി മത്സര വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ലൈജോണ്‍ ഇട്ടീര - 07883226679

മെല്‍വിന്‍ അഗസ്റ്റിന്‍ - 07456281428

അര്‍ജുന്‍ - 07717121991

ശരത് - 07741518558

 

Venue: Knebworth Park Cricket Sadium, 

SG3 6HQ    

Appachan Kannanchira




കൂടുതല്‍വാര്‍ത്തകള്‍.