CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 55 Seconds Ago
Breaking Now

റില്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

റില്‍ മലയാളി മലയാളി അസോസിയേഷന്‍ 'ഒന്നിച്ചോണം നല്ലോണം' എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. Dyserth Community ഹാളില്‍ വച്ച് നടന്ന ആഘോഷചടങ്ങില്‍ കണ്‍വീനര്‍ അരുണ്‍ കുമാര്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ബിജു ജേക്കബ് അധ്യക്ഷനായിരുന്നു. മുഖ്യ അഥിതി ആയിരുന്ന Rhyl Town Councillor ശ്രീമതി Vikky Robberts ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. Denbighshire County Councilor ശ്രീ Rajeev Metri, Rhyl Community Association Centres Manager ശ്രീ Carl Gizzi, Dyserth Community hall Secretary & trustee ശ്രീമതി Caroline Cazbo എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. സംഘടനയുടെ സ്ഥാപക അംഗവും വനിതാവേദി കണ്‍വീനറുമായ ശ്രീമതി മോളി കട്ടപ്പുറത്തിനെ ശ്രീ Rajeev Metri പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീമതി മോളി കട്ടപ്പുറം ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വേനല്‍ അവധിക്കാലത്ത് കൂട്ടികള്‍ക്കായി സംഘടിപ്പിച്ച ചെസ്സ് മത്സര വിജയികള്‍ക്ക് ശ്രീ Carl Gizzi യും കളറിംഗ്, ചിത്ര രചന മത്സര വിജയികള്‍ക്ക് ശ്രീമതി Caroline Cazbo യും ട്രോഫികള്‍ സമ്മാനിച്ചു. സെക്രട്ടറി ജോമോന്‍ ജോസ് നന്ദി അര്‍പ്പിച്ചു.

 

 

പൂക്കളം, മാവേലി എഴുന്നള്ളത്ത്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, തിരുവാതിര കളി, ആകര്‍ഷകമായ സമ്മാനങ്ങള്‍ അടങ്ങിയ ഭാഗ്യക്കുറി സമ്മാന പദ്ധതി, വിഭവ സമൃദ്ധമായ ഓണസദ്യ, ആവേശമുണര്‍ത്തിയ ഗെയിമുകള്‍, സമ്മാന ദാനം എന്നിവ ഈ ആഘോഷ പരിപാടിയുടെ മാറ്റുകൂട്ടുകയും ഏവരിലും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിക്കുകയും ചെയ്തു. ആതിര വീട്ടില്‍, ജിഷ ബിജു, സിനോയ് ആന്റണി, ജെയ്‌സണ്‍ ജോസഫ്, ജോസ് പ്രകാശ്, ജസ്റ്റിന്‍ ജോണ്‍, ജിയോ തോമസ്, സിജോ മാത്യു, തോമസ് മാത്യു, ഷാജി ജോസ്, പൗളി പൗലോസ്, ആകാശ് ബാബു, ഷിബു മാത്യു, രഞ്ജിത്ത് കെ , സന്ദീപ് കോറപ്പത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.