CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 42 Seconds Ago
Breaking Now

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള - 2025 ഒക്ടോബര്‍ 4ന് റെഡ്ഹില്‍ മെര്‍സ്തമില്‍...... കാര്‍ഗോ ഫോര്‍സ് ടൈറ്റില്‍ സ്‌പോണ്‍സര്‍

|യുക്മയിലെ ഏറ്റവും വലിയ റീജിയണായ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 4 ശനിയാഴ്ച മെര്‍സ്തം പാര്‍ക്  സ്‌കൂള്‍ ഹാളിലെ പ്രത്യേകം സജ്ജീകരിക്കപ്പെട്ടിരിക്കുന്ന നാല് വേദികളില്‍ അരങ്ങേറും. 

ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു..

 

യുകെ മലയാളികളെ ഒറ്റ ചരടില്‍ ഉത്സവ ലഹരിയില്‍ ആറാടിച്ച

കേരള പൂരം വള്ളം കളിക്കു ശേഷം,കേരളത്തിലെ

യുവജനോത്സവങ്ങളുടെ പ്രതീതി പുനര്‍ജനിപ്പിച്ച്

150 ഓളം അംഗ അസോസിയേഷനുകളില്‍നിന്നുള്ള വിജയികളായ കലാപ്രതിഭകളുടെ

കലാമാമാങ്കമായ നവംബര്‍ ഒന്നിന്

ചെല്‍ട്ടണ്‍ ഹാമില്‍

നടത്തപ്പെടുന്ന

ദേശീയ കലാമേളയില്‍ 

പങ്കെടുക്കുന്നതിന്

യോഗ്യരായവരെ കണ്ടെത്തുന്ന റീജിയണല്‍തല മത്സരങ്ങളുടെ മുന്നോടിയായ സൗത്ത് ഈസ്റ്റ് റീജയണല്‍ കലാമത്സരങ്ങള്‍ക്ക്

ഒക്ടോബര്‍ 4 നു മലയാളി അസോസിയേഷന്‍ ഓഫ് റെഡ്ഹില്‍ സറേ (MARS) ആതിഥ്യമരുളുന്നു . 

 

യുകെ മലയാളികളുടെ ഓണാഘോങ്ങളുടെ ഉത്സവത്തുടര്‍ച്ചായി നടത്തപ്പെടുന്ന  യുക്മ റീജിയണല്‍ കലാമേളകളുടെ ഭാഗമായാണ് മത്സരങ്ങള്‍ അരങ്ങേറുക. യുകെയിലെ ഏറ്റവും വലിയ കലാ-മാമാങ്കമായ 'യുക്മ ദേശീയ കലാമേള'യ്ക്ക്  യു കെ മലയാളികളുടെ മനസ്സ് കീഴടക്കാന്‍ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

വൈവിദ്ധ്യങ്ങളായ കലാഭിരുചികള്‍ മത്സരബുദ്ധിയോടെ മാറ്റുരക്കുന്ന വേദിയാണ് യുക്മ കലാമേളകള്‍. മത്സരാര്‍ത്ഥികളുടെ പ്രാധിനിത്യം കൊണ്ടും കാണികളുടെ പങ്കാളിത്തംകൊണ്ടും ജനമനസുകളില്‍  യുക്മ കലാമേളകള്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. 

 

മെര്‍സ്തം പാര്‍ക് സ്‌കൂള്‍ ഹാളില്‍ നാലു വേദികളിലായി നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കലാമേളയ്ക്ക്

മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിച്ചു വരുന്നതോടൊപ്പം

മറ്റെല്ലാ മുന്നൊരുക്കങ്ങളും

വിജയകരമായി നടന്നുവരുന്നതായി

നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം സുരേന്ദ്രന്‍ ആരക്കോട്ട് സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ജിപ്‌സണ്‍ തോമസ്, ജനറല്‍ സെക്രട്ടറി സാംസണ്‍ പോള്‍, ട്രഷറര്‍ തേജു മാത്യൂസ്,  ആര്‍ട്ട്‌സ് കോര്‍ഡിനേറ്റര്‍ മെബി മാത്യൂസ് എന്നിവര്‍ അറിയിച്ചു.  

 

സൗത്ത് ഈസ്റ്റ് റീജിയണ്‍ റീജിയണല്‍ കലാമേളയില്‍ യുക്മയുടെ അംഗ അസ്സോസിയേഷനുകളില്‍ മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാവാന്‍ അവസരം ഉള്ളത്. മത്സരിക്കാന്‍ താല്പര്യം ഉള്ളവര്‍ എത്രയും പെട്ടന്ന്

നിങ്ങളുടെ പ്രദേശത്തുനിന്ന്

യുക്മയില്‍ അംഗങ്ങളായിട്ടുള്ള അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടു നിങ്ങളുടെ രെജിസ്‌ട്രേഷന്‍

ലാസ്റ്റ് ഡേറ്റായ സെപ്റ്റംബര്‍ 24 ന് മുന്‍പ്ന നടത്തേണ്ടതാണ്. 

റീജിയണല്‍ തലത്തിലെ വിജയികള്‍ക്കാണ്  നവംബര്‍  01 ന്  ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന  യുക്മ ദേശീയകാലാമേളയില്‍ പങ്കെടുക്കുവാനുള്ള അവസരംലഭിക്കുന്നത്.

ഈ വര്‍ഷം സൗത്ത് ഈസ്റ്റ് കലാമേളയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി എത്തിയിട്ടുള്ള് 'കാര്‍ഗോ ഫോഴ്‌സ്' എന്ന യുകെയിലെ പ്രശസ്തകൊറിയര്‍ കമ്പനിയാണ് .

കൂടാതെ കേറ്ററിങ് പാര്‍ട്ണര്‍മാരായി ദി കേരള റെസ്സ്‌റ്റോറന്റ്‌സും

എഡ്യൂക്കേഷന്‍ പാര്‍ട്ട്ണര്‍മാരായി MG ട്യൂഷനും

ലീഗല്‍ പാര്‍ട്ട്ണര്‍ ആയി

പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സും

ഫാഷന്‍ പാര്‍ട്ട്ണര്‍മാരായി

തേരേസാസ് ബോട്ടിക്‌സും

ട്രാവല്‍ പാര്‍ട്ട്ണര്‍മാരായി ആയി ജിയാ ട്രാവല്‍സും

ടെക്‌നോളജി പാര്‍ട്ട്ണര്‍മാരായി

JMP സോഫ്റ്റ് വെയേഴ്‌സും 

കോമേഴ്‌സ്യല്‍ പാര്‍ട്ടര്‍മാരായി

ഫുഡ് ലാന്റ് റെഡ്ഹിലും ,

ലൈഫ് ലൈന്‍ പ്രൊട്ടക്റ്റും,

യുക്മ ന്യൂസും സഹകരിക്കുന്നതിന് സംഘാടക സമിതി നന്ദി അറിയിച്ചു

 

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ജിപ്‌സണ്‍ തോമസ് :  ?+447453288 745

സാംസണ്‍ പോള്‍ :  ?+447738097779

തേജു മാത്യൂസ് : +447915724718

മെബി മാത്യൂ : +447428106042

 

കലാമേള വേദിയുടെ വിലാസം:

മെര്‍സ്തം പാര്‍ക് സ്‌കൂള്‍ ഹാള്‍,

റെഡ് ഹില്‍

Merstham Park School

Taynton Dr, Merstham, Redhill 

RH1 3PU

 

 

 

എറിക്‌സന്‍ ജോസഫ്

(പി ആര്‍ ഒ, യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍)

 




കൂടുതല്‍വാര്‍ത്തകള്‍.