CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 12 Seconds Ago
Breaking Now

'അന്‍വറിന്റെ വീട്ടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റയ്ക്ക് പോകുമെന്ന് കരുതുന്നില്ല, പിടിക്കപ്പെട്ടപ്പോള്‍ നേതൃത്വം തള്ളി പറഞ്ഞു'; എളമരം കരീം

പിടിക്കപ്പെട്ടപ്പോള്‍ നേതൃത്വം തള്ളി പറയുന്നതാണെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അര്‍ധരാത്രിയില്‍ പിവി അന്‍വറിനെ വീട്ടിലെത്തി കണ്ടതില്‍ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റയ്ക്ക് പോയി അങ്ങനെ സംസാരിക്കുമെന്ന് കരുതുന്നില്ല. പിടിക്കപ്പെട്ടപ്പോള്‍ നേതൃത്വം തള്ളി പറയുന്നതാണെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും എളമരം കരീം പറഞ്ഞു. പിവി അന്‍വര്‍ മത്സരിക്കുന്നത് എല്‍ഡിഎഫിനെ ബാധിക്കില്ല. അന്‍വര്‍ മത്സരിക്കുന്നതുകൊണ്ട് എല്‍ഡിഎഫിന് കൂടുതല്‍ അനുകൂല സാഹചര്യമാണ് ഉണ്ടാവുക. ഇക്കാരണത്താല്‍ ഒറ്റവോട്ട് പോലും എല്‍ഡിഎഫിന് നഷ്ടപ്പെടില്ലെന്നും എളമരം കരീം പറഞ്ഞു.

എം സ്വരാജ് പ്രകൃതി ദുരന്തസമയത്ത് ഇടപെട്ടില്ലായെന്നത് പച്ചക്കള്ളമാണ്. മറ്റൊരു മണ്ഡലത്തിലെ എംഎല്‍എ ആയിട്ട് പോലും സ്വരാജ് വന്നുവെന്ന് അന്‍വറിന്റെ തന്നെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്', എന്നും എളമരം കരീം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് പറഞ്ഞാല്‍ ലോകത്തിലെ ആരും വിശ്വസിക്കില്ലെന്നും എളമരം കരീം ചൂണ്ടിക്കാണിച്ചു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.