CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 38 Minutes 32 Seconds Ago
Breaking Now

നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കും; പാര്‍ട്ടി ചിഹ്നം അനുവദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തിലെത്തും.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സരിക്കും. മത്സരിക്കാന്‍ തൃണമൂല്‍ ദേശീയ നേതൃത്വം അനുമതി നല്‍കിയതോടെയാണ് തീരുമാനം. പാര്‍ട്ടി ചിഹ്നവും ടിഎംസി അനുവദിച്ചു. നാളെ അന്‍വര്‍ നാമനിര്‍ദേശ പത്രിക നല്‍കും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. മത്സരിക്കാനായി നിയമസഭ സെക്രട്ടറിയേറ്റില്‍ നിന്നും ബാധ്യത രഹിത സര്‍ട്ടിഫിക്കാറ്റ് വാങ്ങി. മുന്‍ എംഎല്‍എ വീണ്ടും മത്സരിക്കാന്‍ സമര്‍പ്പിക്കേണ്ട രേഖയാണിത്.

ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കാന്‍ അന്‍വറിന് താല്പര്യം. എന്നാല്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തിലെത്തും.

അതേസമയം കേരളത്തില്‍ ചുവടുറപ്പിക്കാന്‍ നേരത്തെ മുതല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ ശ്രമം നടത്തിയിരുന്നു. അതിനാല്‍ത്തന്നെ തൃണമൂല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ദീര്‍ഘകാലമായുള്ള കേരള മിഷനില്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഒരു പ്രധാന ചുവടുവെയ്പ്പ് ആയിരിക്കും.

നിലമ്പൂരില്‍ പിവി അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടക്കുന്നതിനിടെയാണ് മത്സരിക്കുമെന്ന പ്രഖ്യാപനം. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പിണറായിസത്തെ തോല്‍പ്പിക്കാന്‍ ഒന്നിച്ചു നില്‍ക്കണം എന്ന് രാഹുല്‍ അന്‍വറിനോട് ആവശ്യപ്പെട്ടു. അന്‍വര്‍ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.

 




കൂടുതല്‍വാര്‍ത്തകള്‍.