CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 27 Minutes 49 Seconds Ago
09:55:24 pm
27
Jul 2025
Sunday
Breaking Now

പാകിസ്ഥാനിട്ട് ഇന്ത്യ പൊട്ടിച്ചത് പോലെ ബ്രിട്ടന് ഡ്രോണുകള്‍ പറത്താന്‍ കഴിയുമോ? ഒരു യുദ്ധം തുടങ്ങിയാല്‍ വെറും മണിക്കൂറുകള്‍ക്കുള്ളില്‍ തീരും ബ്രിട്ടന്റെ സൈനിക ഡ്രോണുകള്‍; പ്രതിരോധം പോരെന്ന് മുന്നറിയിപ്പ്

ആര്‍എഎഫ്, ആര്‍മി, നേവി ആയുധങ്ങള്‍ എല്ലാം കൂട്ടിയാല്‍ പോലും 2000-ല്‍ താഴെ മാത്രം സൈനിക ഡ്രോണുകളാണ് ബ്രിട്ടന്റെ പക്കലുള്ളത്

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ഭീകരരെ ഉപയോഗിച്ച് നടത്തിയ ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നല്‍കിയ മറുപടിയുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ് അയല്‍ക്കാര്‍. ഇന്ത്യ നടത്തിയ വെട്ടിക്കെട്ടിന് ശേഷം ഒന്ന് തിരിച്ചടിക്കാമെന്ന് മോഹിച്ചപ്പോള്‍ തന്നെ അത് തടഞ്ഞ് ഇന്ത്യയുടെ ബ്രഹ്മോസ് അടക്കമുള്ള മിസൈലുകള്‍ അങ്ങ് റാവല്‍പിണ്ടി വരെ പാഞ്ഞെത്തിയെന്ന് പാക് പ്രധാനമന്ത്രി തന്നെ സമ്മതിച്ച് കഴിഞ്ഞു. 

ഇത് കണ്ട ലോകരാജ്യങ്ങളും ഇപ്പോള്‍ പഠിക്കുകയാണ് ഇന്ത്യ നടത്തിയ പ്രതിരോധം. സാധാരണ ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ തിരിച്ചടിയില്‍ പാകിസ്ഥാന്റെ പ്രതിരോധമേഖല അന്തംവിട്ടു. അവര്‍ അയച്ച ഡ്രോണുകള്‍ പറന്നെത്തുന്നതിന് മുന്‍പ് പാതാളത്തിലേക്ക് അയയ്ക്കാന്‍ ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ വിജയിച്ചു. 

എന്നാല്‍ ഒരു യുദ്ധമുണ്ടായാല്‍ ബ്രിട്ടന് ഇത്തരമൊരു പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയുമോ? യുദ്ധം തുടങ്ങിയാല്‍ വെറും മണിക്കൂറുകള്‍ കൊണ്ട് തീര്‍ന്ന് പോകാന്‍ പാകത്തിലുള്ള സൈനിക ഡ്രോണുകള്‍ മാത്രമാണ് ബ്രിട്ടന്റെ പക്കലുള്ളതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 

ആര്‍എഎഫ്, ആര്‍മി, നേവി ആയുധങ്ങള്‍ എല്ലാം കൂട്ടിയാല്‍ പോലും 2000-ല്‍ താഴെ മാത്രം സൈനിക ഡ്രോണുകളാണ് ബ്രിട്ടന്റെ പക്കലുള്ളത്. ഉക്രെയിന്‍ പോലും ദിവസത്തില്‍ 3000 മുതല്‍ 6000 വരെ ഡ്രോണുകളാണ് കത്തിക്കുന്നതെന്നാണ് യുകെ കണക്ക്. 

ഉക്രെയിന്‍ യുദ്ധത്തില്‍ ഡ്രോണുകള്‍ സുപ്രധാന കാഴ്ചയാണ്. യുകെയ്ക്ക് ഈ മേഖലയില്‍ വലിയ വിടവാണുള്ളത്, ഒരു പ്രതിരോധ ശ്രോതസ്സ് വെളിപ്പെടുത്തി. യുകെയുടെ ഭൂരിഭാഗം ഡ്രോണുകളും നിരീക്ഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്. എന്നാല്‍ യുകെ പ്രതിരോധത്തില്‍ പിഴവില്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വാദം. 




കൂടുതല്‍വാര്‍ത്തകള്‍.