CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 22 Seconds Ago
Breaking Now

അര മില്ല്യണ്‍ ഭവനഉടമകളെ കാത്തിരിക്കുന്നത് മോര്‍ട്ട്‌ഗേജ് ഷോക്ക്! അഞ്ച് വര്‍ഷം മുന്‍പ് പലിശ നിരക്കുകള്‍ കുത്തനെ താഴ്ന്നിരിക്കുമ്പോള്‍ 5 വര്‍ഷത്തെ ഫിക്‌സഡ് റേറ്റില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് 500 പൗണ്ട് പ്രതിമാസ ബില്‍ വര്‍ദ്ധന അഭിമുഖീകരിക്കണം; ഫിക്‌സഡ് ഡീലുകള്‍ അവസാനിക്കുന്നവര്‍ക്ക് എന്തെല്ലാം ഓപ്ഷന്‍?

പുതിയ ഡീലുകള്‍ എത്രയും പെട്ടെന്ന് ഉറപ്പാക്കി ലെന്‍ഡറുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റിലേക്ക് പോകാതെ ഉറപ്പാക്കുകയാണ് കാലാവധി അവസാനിക്കുന്നവര്‍ ചെയ്യേണ്ടത്

ബ്രിട്ടനില്‍ അഞ്ച് വര്‍ഷം മുന്‍പ് വരെ മോര്‍ട്ട്‌ഗേജ് വിപണി തീര്‍ത്തും ശാന്തമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി അതിന് നേര്‍വിപരീതമാണ്. കുത്തനെ താഴ്ന്ന് നിന്നിരുന്ന പലിശ നിരക്കുകള്‍ വളര്‍ന്നിരിക്കുന്നു. അതുകൊണ്ട് തന്നെ മുന്‍പ് ഫിക്‌സഡ് റേറ്റ് ഡീലുകള്‍ എടുത്ത് ആശ്വസിച്ച് ഇരിക്കുന്നവര്‍ക്ക് റീമോര്‍ട്ട്‌ഗേജ് ചെയ്യുമ്പോള്‍ തിരിച്ചടവുകളില്‍ വലിയ വ്യത്യാസം നേരിടേണ്ടി വരും. 

ഇത്തരത്തില്‍ അഞ്ച് വര്‍ഷത്തെ ഫികസ്ഡ് മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ നിന്നും പുറത്തുവരുന്ന ആയിരക്കണക്കിന് ഭവനഉടമകളുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകളില്‍ 500 പൗണ്ട് വരെ വര്‍ദ്ധനവ് നേരിടേണ്ടി വരുമെന്നാണ് കണക്ക്. 

2020-ല്‍ പലിശ നിരക്കുകള്‍ ഏറ്റവും താഴ്ന്നിരിക്കുന്ന ഘട്ടത്തില്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീലുകള്‍ എടുത്ത ഏതാണ്ട് 5 ലക്ഷം ജനങ്ങളുണ്ട്. ഇവരുടെ ഫിക്‌സഡ് ഡീലുകളാണ് ഈ വര്‍ഷം അവസാനിക്കുന്നത്. ഇവരുടെ റീമോര്‍ട്ട്‌ഗേജ് ഡീലുകളിലാണ് അഞ്ച് വര്‍ഷം മുന്‍പത്തേക്കാള്‍ സാരമായ വ്യത്യാസം രേഖപ്പെടുത്തുക. Illustration of a table comparing average mortgage repayments in 2020 and 2025.

പുതിയ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ക്കായി നല്ല രീതിയില്‍ അന്വേഷിച്ച് ഉറപ്പിച്ച ശേഷം മാത്രം തീരുമാനമെടുക്കാനാണ് മോര്‍ട്ട്‌ഗേജ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. പുതിയ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ തെരഞ്ഞെടുക്കാത്ത പക്ഷം കൂടുതല്‍ തുക നല്‍കുന്ന സ്ഥിതിയാണ് രൂപപ്പെടുക. പുതിയ ഡീലിലേക്ക് മാറാത്തവര്‍ ഓട്ടോമാറ്റിക്കായി ലെന്‍ഡറുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റ് മോര്‍ട്ട്‌ഗേജിലേക്ക് മാറുന്നതാണ് ഇതിന് കാരണം. ഇവയ്ക്ക് ഫിക്‌സഡ്, ട്രാക്കര്‍ ഡീലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്കാണുള്ളത്. 

2020-ല്‍ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീല്‍ എടുത്തവര്‍ എസ്‌വിആറിലേക്ക് മാറിയാല്‍ പ്രതിമാസം 510 പൗണ്ട് വരെ അധികം നല്‍കേണ്ടി വരുമെന്ന് കമ്പയര്‍ ദി മാര്‍ക്കറ്റിന്റെ അനാലിസിസ് വ്യക്തമാക്കുന്നു. ശരാശരി തിരിച്ചടവ് പ്രതിമാസം 1227 പൗണ്ടിലേക്ക് ഉയരും. ശരാശരി 178,523 പൗണ്ട് മോര്‍ട്ട്‌ഗേജ് കടമുള്ളത് ആസ്പദമാക്കിയാണ് ഇത്. 

പുതിയ ഡീലുകള്‍ എത്രയും പെട്ടെന്ന് ഉറപ്പാക്കി ലെന്‍ഡറുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ റേറ്റിലേക്ക് പോകാതെ ഉറപ്പാക്കുകയാണ് ഇപ്പോള്‍ മോര്‍ട്ട്‌ഗേജ് കാലാവധി അവസാനിക്കുന്നവര്‍ ചെയ്യേണ്ടത്. മികച്ച ഡീലുകള്‍ കരസ്ഥമാക്കാന്‍ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് സഹായിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: infinityfinancialsltd.com#mce_temp_url#




കൂടുതല്‍വാര്‍ത്തകള്‍.