CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 3 Seconds Ago
Breaking Now

ഹണിമൂണ്‍ കൊലപാതകം ; ഏഴു ജന്മങ്ങളായ് ഒരുമിച്ചെന്ന് കൊലപാതക ശേഷം പോസ്റ്റിട്ടു ; ഭര്‍ത്താവ് മരിച്ചിട്ടില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം !!

പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

മേഘാലയ ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകശേഷം രാജാ രഘുവന്‍ഷിയുടെ ഫോണില്‍ നിന്ന് സോനം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ഏഴ് ജന്മങ്ങളായ് ഒരുമിച്ചെന്ന തലക്കെട്ടോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതക ദിവസം ഉച്ചയ്ക്ക് 2.25നാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഭര്‍ത്താവ് മരിച്ചിട്ടില്ലെന്ന് വരുത്താനായിരുന്നു ശ്രമം. ഏഴ് ജന്മങ്ങളായ് ഒരുമിച്ചെന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.

പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതകത്തിന് മുന്‍പ് ട്രക്കിങ് നടത്തിക്കൊണ്ടിരിക്കവേ ഭര്‍ത്താവിന്റെ മാതാവുമായി സോനം ഫോണില്‍ സംസാരിച്ചിരുന്നു. ഇത്രയും ദുര്‍ഘടമായ സ്ഥലത്തേക്ക് എന്തിനാണ് പോകുന്നതെന്ന് ഭര്‍തൃമാതാവ് ചോദിച്ചിരുന്നു. എന്നാല്‍ പോയിട്ട് വന്നതിന് ശേഷം കൂടുതല്‍ സംസാരിക്കാമെന്നായിരുന്നു സോനം മറുപടി നല്‍കിയത്. മാതാവിന്റെ മൊഴി എടുത്തപ്പോഴായിരുന്നു ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

പിടിയിലായ കൊലയാളികള്‍ വാടകയ്ക്ക് എത്തവരെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പിടിയിലായവര്‍ സോനയുടെ ആണ്‍ സുഹൃത്ത് രാജ് കുശ്വാഹയുടെ സുഹൃത്തുക്കളാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാക ദിവസം കൊലയാളികളില്‍ രണ്ട് പേര്‍ സോനത്തിന് ഒപ്പം ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതില്‍ ഒരാളാണ് കൃത്യം നടത്തിയത്. മറ്റൊരാള്‍ ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിച്ചു.

കൊലയാളികള്‍ കൈയില്‍ കരുതിയ ആയുധം ഉപയോഗിച്ച് രാജാ രഘുവന്‍ഷിയെ ആക്രമിക്കുകയായിരുന്നു. ശേഷമാണ് മലയിടുക്കിലേക്ക് തള്ളിയിട്ടത്. പിന്നാലെ ഇവര്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

വിവാഹ ശേഷം മേയ് 20ന് ഹണിമൂണിനായി പോയി. 24 മുതലാണ് ഇരുവരെയും കാണാതായത്. തുടര്‍ന്ന് ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. പിന്നീട് 10 ദിവസത്തിന് ശേഷം ജൂണ്‍ രണ്ടിന് രാജാരഘുവംശിയുടെ മൃതദേഹം ചിറാപുഞ്ചിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഭാര്യ സോനത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം സോനത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. കഴിഞ്ഞദിവസമാണ് ഗാസിപുര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ സോനം കീഴടങ്ങിയത്. പിന്നാലെയാണ് കൊലപാതക വിവരങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.