അഹമ്മദാബാദില്‍ തകര്‍ന്നു വീണ വിമാനത്തില്‍ പത്തനംതിട്ട സ്വദേശിയായ നഴ്‌സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍ നായര്‍ (39) ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒമാനില്‍ നഴ്‌സായിരുന്ന രഞ്ജിത, യുകെയില്‍ നഴ്‌സായി ജോലി ലഭിച്ചിരുന്നു. യുകെയിലെക്ക് പോകാനായി കൊച്ചിയില്‍ നിന്നാണ് അഹമ്മദാബാദിലെത്തിയത്. ഇന്നലെയാണ് രഞ്ജിത വീട്ടില്‍ നിന്ന് യാത്ര പുറപ്പെട്ടത്. വിമാനത്തില്‍ മറ്റൊരു മലയാളിയും ഉണ്ടായിരുന്നതായാണ് വിവരം.
അഹമ്മദാബാദിലെ ജനവാസ മേഖലയില്‍ ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്.