CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 29 Minutes 34 Seconds Ago
Breaking Now

നിലമ്പൂരിലെ പെട്ടി പരിശോധന മന:പൂര്‍വം അപമാനിക്കാനുള്ള ശ്രമം: പികെ ഫിറോസ്

സ്ഥലത്തെ പൊലീസും പഞ്ചായത്ത് സെക്രട്ടറിയും, തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ഒരു സംഘമായിരുന്നു പരിശോധനയ്ക്ക് എത്തിയത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസ് പരിശോധന നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ നടപടി മന:പൂര്‍വം അപമാനിക്കാനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമമാണെന്ന് പികെ ഫിറോസ് പറഞ്ഞു. സ്ഥലത്തെ പൊലീസും പഞ്ചായത്ത് സെക്രട്ടറിയും, തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ഒരു സംഘമായിരുന്നു പരിശോധനയ്ക്ക് എത്തിയത്.

'ഇന്നലെ ഞങ്ങള്‍ ഭക്ഷണം കഴിച്ച് രാത്രി കാറില്‍ മടങ്ങുന്ന സമയത്താണ് പൊലീസുകാര്‍ വണ്ടി തടഞ്ഞ് പരിശോധനയ്ക്ക് എത്തിയത്. താനും ഷാഫി പറമ്പിലും, രാഹുല്‍ മാങ്കൂട്ടത്തിലുമാണ് കാറിലുണ്ടായിരുന്നത്. വണ്ടി ഓടിച്ചിരുന്നത് ഷാഫിയായിരുന്നു. തുടര്‍ന്ന് പൊലീസുകാര്‍ വാഹനം തടഞ്ഞ് നിര്‍ത്തുകയും ഷാഫിപറമ്പിലിനോട് ഡിക്കി തുറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അതിന് ശേഷം ഷാഫിയുടെ മുഖത്തേക്ക് ടോര്‍ച്ച് അടിച്ചു' പികെ ഫിറോസ് പറഞ്ഞു. നിലമ്പൂരിലൂടെ സഞ്ചരിക്കുന്ന ഏതെങ്കിലും ഇടതുപക്ഷ നേതാക്കന്‍മാരുടെ വണ്ടി പൊലീസുകാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിക്കാറുണ്ടോ, അതിനാല്‍ യുഡിഎഫ് നേതാക്കന്‍മാരുടെ വാഹനം മാത്രം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നത് ശരിയായ നിലപാട് അല്ലെന്നും മന:പൂര്‍വം അപമാനിക്കാനും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും ശ്രമിച്ചതാണെന്ന് പികെ ഫിറോസ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.