പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഭാരതാ മാത വിവാദത്തിനും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ സര്‍ക്കാരിനോട് അയഞ്ഞ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാന്‍ തീരുമാനാമായി. ഔദ്യോഗിക ചടങ്ങുകളില്‍ നിന്ന് ഭാരതാംബ ചിത്രവും നിലവിളക്കും ഒഴിവാക്കുമെന്ന് രാജ്ഭവന്‍ അറിയിച്ചതായാണ് വിവരം.
സത്യപ്രതിജ്ഞ, കേരളശ്രീ പുരസ്‌കാരദാന ചടങ്ങുകള്‍ തുടങ്ങിയ പരിപാടികളില്‍ നിന്ന് ചിത്രവും നിലവിളക്കും ഒഴിവാക്കാനാണ് തീരുമാനമായത്. അതേസമയം, രാജ്ഭവന്റെ ചടങ്ങുകളില്‍ ചിത്രവും വിളക്കും തുടരും. നാളത്തെ പ്രഭാഷണവേദിയിലും ഇവ ഉണ്ടാകും. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തില്‍ രാജ്ഭവനില്‍ വച്ച് നടത്താനിരുന്ന പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരത് മാതാവിന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിക്കണെമന്ന ആവശ്യം കൃഷിമന്ത്രി തള്ളിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. പരിപാടി മന്ത്രി ബഹിഷ്‌കരിച്ചിരുന്നു.
രാജ് ഭവനില്‍ നടത്താനിരുന്ന പരിപാടികള്‍ ഒഴിവാക്കി പരിസ്ഥിതിദിനാഘോഷം സെക്രട്ടറിയേറ്റിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഔ?ദ്യോ?ഗിക പരിപാടികളില്‍ ആര്‍എസ്എസ് രാഷ്ട്രീയം ഒളിച്ചു കടത്താനുള്ള നീക്കത്തെ കൃഷി മന്ത്രി പി പ്രസാദ് വിമര്‍ശിക്കുകയും ചെയ്തു. ഗവര്‍ണറുടെ നിലപാടിനെതിരെ സിപിഐയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.