CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 9 Minutes 55 Seconds Ago
Breaking Now

അഹമ്മദാബാദ് വിമാന ദുരന്തം; 131 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സര്‍ക്കാര്‍, മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല

അതേസമയം, മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനകള്‍ ഇന്നും തുടരും.

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 131 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സര്‍ക്കാര്‍. 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ 83 മൃതദേഹങ്ങള്‍ വിട്ടുനല്‍കിയെന്നും ബാക്കിയുള്ളവ ഉടന്‍ വീട്ടുനല്‍കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്ത് രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. അതേസമയം, മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനകള്‍ ഇന്നും തുടരും.

അപകടത്തില്‍ മരിച്ച വിദേശികളെ തിരിച്ചറിയാനുള്ള ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ഇന്നും ശേഖരിക്കും. നിലവില്‍ 17 വിദേശി പൗരന്മാരുടെ സാമ്പിളുകളാണ് ലഭിച്ചിട്ടുള്ളത്. അപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ ആയിട്ടില്ല. ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച ഇന്നു വൈകിട്ടോടെ തിരിച്ചറിയാന്‍ ആകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ അപകടകാരണം അന്വേഷിച്ചുള്ള വിവിധ ഏജന്‍സികളുടെ പരിശോധന തുടരുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.