അവതാരകയും റേഡിയോ ജോക്കിയുമായ ആര്‍ ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ വിവാദമായതിന് പിന്നാലെ ക്ഷമാപണം നടത്തി ആര്‍ ജെ അഞ്ജലി രംഗത്തെത്തിയിരുന്നു. ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു തെറ്റ് ആവര്‍ത്തിക്കില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു. ഒരു വ്യക്തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ ഇന്‍സള്‍ട്ട് ചെയ്യണമെന്നോ തങ്ങള്‍ ഒരു രീതിയിലും വിചാരിച്ചിട്ടില്ലെന്നും അഞ്ജലി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ വീണ്ടും ആര്‍ ജെ അഞ്ജലിയെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തി. നിരവധി ആരോപണങ്ങള്‍ അഞ്ജലിക്കെതിരെ ഉയര്‍ന്നിരുന്നു. തന്റെ ജോലി പോയെന്നു പറഞ്ഞ് കമന്റ് ഇടുന്നവരോട് വിശദീകരണവുമായാണ് അഞ്ജലി എത്തിയത്. താന്‍ കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് രാജിവച്ചിരുന്നുവെന്നും തന്റെ പേജിലൂടെ ഒരുപാട് ആളുകളെ സഹായിക്കാറുണ്ടെന്നും ആര്‍ജെ അഞ്ജലി വിശദീകരണ വിഡിയോയില്‍ പറഞ്ഞു. താന്‍ ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ടെന്നും വീട് വച്ച് നല്‍കിയിട്ടുണ്ടെന്നും അഞ്ജലി പറയുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസമായിരുന്നു സ്വകാര്യ ഭാഗത്ത് മെഹന്തി ഇടാന്‍ റേറ്റ് ചോദിച്ച് അവതാരകയും റേഡിയോ ജോക്കിയുമായ ആര്‍ ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ഒരു സ്ത്രീയെ വിളിച്ച് പ്രാങ്ക് കോള്‍ ചെയ്തത്. മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട് അനാവശ്യമായ രീതിയില്‍ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ആര്‍ ജെ അഞ്ജലിക്കെതിരെ സമൂഹമാധ്യമത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് അഞ്ജലിയെയും നിരഞ്ജനയെയും വിമര്‍ശിച്ച് രംഗത്തെത്തിയത്. പുറത്ത് വന്ന വീഡിയോയില്‍ സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ആര്‍ ജെ നിരഞ്ജന ചോദിക്കുന്നത്. താന്‍ ഉടന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഫിയന്‍സിക്ക് ഒരു സര്‍പ്രൈസ് കൊടുക്കാനാണെന്നാണ് ആര്‍ ജെ നിരഞ്ജന പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സ്ത്രീ ഫോണ്‍ കോള്‍ കട്ട് ചെയ്യുകയായിരുന്നു.
വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ നടപടിയെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. പലരും ട്രോള്‍ ആക്കുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ സംഭവം വിവാദമായതോടെ വിഷയത്തില്‍ മാപ്പ് പറഞ്ഞ് ആര്‍ ജെ അഞ്ജലി രംഗത്തെത്തി. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അഞ്ജലി ക്ഷമാപണം നടത്തിയത്. ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു തെറ്റ് ആവര്‍ത്തിക്കില്ലെന്നും അഞ്ജലി ഉറപ്പ് നല്‍കി.