CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 51 Seconds Ago
Breaking Now

രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മയെന്ന് കുറ്റമേറ്റ അമ്മാവന്റെ മൊഴി; പ്രതികള്‍ക്ക് നുണ പരിശോധന

നേരത്തെ കുട്ടിയുടെ അമ്മ ശ്രീതുവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ബാലരാമപുരത്ത് രണ്ടര വയസുകാരിയായ ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന്, നേരത്തെ കുറ്റമേറ്റ അമ്മാവന്റെ വെളിപ്പെടുത്തല്‍. റൂറല്‍ എസ് പിക്കാണ് പ്രതി ഹരികുമാര്‍ മൊഴി നല്‍കിയത്. എസ് പിയുടെ ജയില്‍ സന്ദര്‍ശനത്തിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെയും അമ്മാവന്‍ ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു. എന്നാല്‍ ശ്രീതു ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

നേരത്തെ കുട്ടിയുടെ അമ്മ ശ്രീതുവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ താത്കാലികമായി വിട്ടയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത സ്ഥിതി വന്നതോടെ മഹിളാ ജയിലിലേക്ക് മാറ്റുകയായിരുന്നു.

ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു ആണ് കൊല്ലപ്പെട്ടത്. ആദ്യം കുട്ടിയെ കാണാനില്ലെന്ന പരാതിയാണ് ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്. അ?ഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.