നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. അരമണിക്കൂറില്‍ രേഖപ്പെടുത്തിയ വോട്ടുശതമാനം നാല് ശതമാനം പിന്നിട്ടു. രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി.
വോട്ടവകാശം വിനിയോഗിക്കുകയെന്നതാണ് പ്രധാനമെന്ന് എം സ്വരാജ് പറഞ്ഞു. നാട് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസമുണ്ട്. ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം എം സ്വരാജ് മാധ്യങ്ങളോടു പറഞ്ഞു. എല്‍ഡിഎഫ് - യുഡിഎഫ് മത്സരമാണ് വര്‍ഷങ്ങളായി മണ്ഡലത്തില്‍ നടക്കുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.
സ്വന്തം ബൂത്തില്‍ ആദ്യത്തെ വോട്ട് നിലമ്പൂര്‍ ആയിഷ രേഖപ്പെടുത്തി. ഇടതുപക്ഷം ജയിക്കുമെന്ന് അവര്‍ പ്രതികരിച്ചു. വീണ്ടും ചിഹ്നത്തില്‍ വോട്ട് ചെയ്യാനായതില്‍ സന്തോഷം. തന്റെ വോട്ട് സ്വരാജിനെന്നും നിലമ്പൂര്‍ ആയിഷ പറഞ്ഞു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.