CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 20 Seconds Ago
Breaking Now

കണ്ണൂരിലെ സദാചാര ഗുണ്ടായിസം:മരണത്തില്‍ ആണ്‍സുഹൃത്തിന് ബന്ധമില്ലെന്ന് യുവതിയുടെ കുറിപ്പ്;മൊഴി രേഖപ്പെടുത്താന്‍ പൊലീസ്

പ്രതികള്‍ എസ്ഡിപിഐ ഓഫീസില്‍ ആണ്‍സുഹൃത്തിനെയെത്തിച്ച് ചോദ്യം ചെയ്തതായും അഞ്ച് മണിക്കൂറാണ് പ്രതികള്‍ ആണ്‍ സുഹൃത്തിനെ ചോദ്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു

കായലോടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ആണ്‍സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുക. പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട വിചാരണയിലും മര്‍ദ്ദനത്തിലും നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി പൊലീസ് സംശയിക്കുന്നുണ്ട്. റസീനയുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്നുമാണ് മൂന്ന് പ്രതികളിലേക്ക് എത്തിയത്. തന്റെ മരണവുമായി ആണ്‍ സുഹൃത്തിന് യാതൊരു ബന്ധവുമില്ല എന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. റസീന ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്നത് സദാചാര ഗുണ്ടായിസം തന്നെയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികള്‍ എസ്ഡിപിഐ ഓഫീസില്‍ ആണ്‍സുഹൃത്തിനെയെത്തിച്ച് ചോദ്യം ചെയ്തതായും അഞ്ച് മണിക്കൂറാണ് പ്രതികള്‍ ആണ്‍ സുഹൃത്തിനെ ചോദ്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു. അതേസമയം സംഭവം നടന്ന ദിവസം റസീന വിഷമത്തില്‍ ആയിരുന്നുവെന്ന് പിതാവ് മുഹമ്മദ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ലെന്നും ആരോടും മിണ്ടുന്നില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് തന്നോട് പറഞ്ഞിട്ടില്ല. സംഭവം നടക്കുമ്പോള്‍ കുറെ പേര്‍ അവിടെയുണ്ടായിരുന്നു എന്നാണ് വിവരമെന്നും പിതാവ് പറഞ്ഞു. പിടിയിലായവര്‍ തങ്ങളുടെ ബന്ധുക്കള്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റസീനയെ ചൊവ്വാഴ്ചയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പറമ്പായി സ്വദേശികളായ എംസി മന്‍സിലില്‍ വി സി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെ എ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി കെ റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.