CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 16 Seconds Ago
Breaking Now

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ രഹസ്യക്യാമറയുമായി കയറിയത് കൗതുകം കൊണ്ട്: മൊഴി നല്‍കി ഗുജറാത്ത് സ്വദേശി

ഫോര്‍ട്ട് പോലീസിന് കൈമാറിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

കണ്ണടയിലുള്ള രഹസ്യക്യാമറ ഉപയോഗിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ കയറിയത് കൗതുകംകൊണ്ട് വീഡിയോ ചിത്രീകരിക്കാനെന്ന് ഗുജറാത്ത് സ്വദേശിയുടെ മൊഴി. ദൃശ്യങ്ങള്‍ പകര്‍ത്തിയയാളെ പോലീസ് പിടികൂടിയിരുന്നു. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷാ(66)യെയാണ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഫോര്‍ട്ട് പോലീസിന് കൈമാറിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

അതിസുരക്ഷയുള്ള ക്ഷേത്രത്തില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ക്കെല്ലാം നിയന്ത്രണമുള്ളപ്പോഴാണ് ഇയാള്‍ രഹസ്യക്യാമറയുമായി ശ്രീകോവിലിനു മുന്നില്‍ വരെയെത്തിയത്.

സുരേന്ദ്രഷാ ധരിച്ചിരുന്ന കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥനാണ് സംശയം തോന്നിയത്. ശ്രീകോവിലിന് മുന്നിലുള്ള ഒറ്റക്കല്‍ മണ്ഡപത്തിലായിരുന്നു സംഭവം. കണ്ണടയില്‍ ക്യാമറയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ റെക്കോഡ് ചെയ്യുകയാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.