യുകെ മലയാളികള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കുന്നത് നിറം 25 ഷോയെ കുറിച്ചാണ്. കാരണം റിമിയും പിഷാരടിയും ചേര്‍ന്ന് വേദിയെ ഡയലോഗു കൊണ്ടും പാട്ടുകള്‍ കൊണ്ടും കീഴടക്കി കഴിഞ്ഞു. പോരാത്തതിന് കുഞ്ചാക്കോ ബോബന്റെ പ്രായത്തെ വെല്ലുന്ന നൃത്ത വിസ്മയം കാണികളെ രോമാഞ്ചം കൊള്ളിക്കുകയാണ്. മൂന്നു വേദികളിലും നിറഞ്ഞ കാണികള്‍ പരിപാടിയുടെ പ്രേക്ഷക പ്രീതി വിളിച്ചോതുന്നതാണഅ. ഇനി രണ്ടു വേദികള്‍ കൂടി.
ലണ്ടനെ കീഴടക്കി കഴിഞ്ഞ ദിവസം വലിയ ഷോയാണ് നടന്നത്. റിമിയുടെയും ചാക്കോച്ചന്റെയും മാളവികയും വ്യത്യസ്ത പ്രോഗ്രാമുകളുമായി വേദിയെ ത്രസിപ്പിച്ചു
ലെസ്റ്ററിലെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. സ്‌റ്റോക്ക് ഓണ്‍ ട്രന്റില്‍ ഇനി കുറച്ചു ടിക്കറ്റുകള്‍ ശേഷിക്കുന്നുണ്ട്.
നാളെ സ്‌റ്റോക്ക് ഓണ്‍ ട്രന്റിലിലെ കിങ്‌സ് ഹാളിലാണ് പരിപാടി. ജൂലൈ 11ന് ലെസ്റ്ററിലെ മെഹര്‍ സെന്ററിലും ഷോ നടക്കും. കോമഡിയും പാട്ടും നൃത്തവുമായി ഒരു ഫുള്‍ പാക്കേജാണ് പിഷാരടിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്.
സ്റ്റീഫനും എട്ടംഗ ടീമും കൂടിയാകുമ്പോള്‍ വേദിയില്‍ ആവേശം അലതല്ലുകയാണ്. കൗശികും ശ്യാമപ്രസാദും ആസ്വാദകരെ തങ്ങളുടെ ശൈലിയില്‍ കൈയ്യിലെടുത്തു കഴിഞ്ഞു.
ഡാന്‍സും പാര്‍ട്ടും കോമഡിയും ഡാന്‍സ് ടീം ഡ്രീം യുകെയുടെ പെര്‍ഫോമന്‍സുകൂടി ആകുമ്പോള്‍ ഒരു കംപ്ലീറ്റ് ഷോയായി മാറുകയാണ്. യുകെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഇത്രയും താരങ്ങള്‍ ഒരുമിച്ചെത്തുന്നത്.
വേദിയിലെ ഇളക്കിമറിക്കാന്‍ റിമിയും ചിരിപ്പിക്കാന്‍ പിഷാരടിയും ആവേശത്തിലാഴ്ത്താന്‍ കുഞ്ചാക്കോയും മാളവിക മേനോനും എത്തുന്നതോടെ ഷോ കാണികളുടെ മനസ് കീഴടക്കി കഴിഞ്ഞു.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജും ലോ ആന്‍ഡ് ലോയേഴ്സും പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍മാരാണ്.
ഇനി ലെസ്റ്ററിലും സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡിലും മാത്രമാണ് ഷോ. ആരും ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക. പരിപാടിക്കുള്ള സീറ്റ് ഉടന്‍ ബുക്ക് ചെയ്യാം.
https://rhythmcreationsuk.com/#mce_temp_url#