CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 45 Seconds Ago
Breaking Now

കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാര്‍ഥി മരിച്ചു

ഹാര്‍വ്സ് എയര്‍ പൈലറ്റ് സ്‌കൂളിലെ പൈലറ്റ് വിദ്യാര്‍ത്ഥിയായിരുന്നു ശ്രീഹരി.

കാനഡയില്‍ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ശ്രീഹരി സുരേഷ് (23) ആണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ശ്രീഹരിയുടെ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്സും മരിച്ചു.

ഹാര്‍വ്സ് എയര്‍ പൈലറ്റ് സ്‌കൂളിലെ പൈലറ്റ് വിദ്യാര്‍ത്ഥിയായിരുന്നു ശ്രീഹരി. ടെക്ക് ഓഫ്, ലാന്‍ഡിംഗ് പരിശീലനത്തിനിടെയാണ് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. കാനഡയിലെ മാനിറ്റോബയിലെ സ്‌റ്റൈന്‍ബാക്ക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപമാണ് അപകടം ഉണ്ടായത്.

ഒരേ സമയം റണ്‍വേയിലേക്ക് പറന്നിറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ആശയവിനിമയത്തിലെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.