CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 11 Seconds Ago
Breaking Now

പെണ്‍കുട്ടികളെ വിവസ്ത്രരാക്കി സ്‌കൂളില്‍ ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പലും സഹായിയും അറസ്റ്റില്‍, പോക്‌സോ വകുപ്പ് ചുമത്തി

സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മഹാരാഷ്ട്രയിലെ സ്‌കൂളില്‍ ആര്‍ത്തവ പരിശോധന. താനെയിലെ ഷാപൂരിലെ ആര്‍എസ് ധമാനി സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും അറ്റന്‍ഡന്റെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ രക്ഷിതാക്കള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പൊലീസ് നടപടി ഉണ്ടായത്.

സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശുചിമുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ അടങ്ങുന്ന സംഘം ആര്‍ത്തവ പരിശോധനക്ക് വിധേയരാക്കിയത്. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ മുഴുവന്‍ ഇവര്‍ പരിശോധനക്ക് വിധേയരാക്കിയിരുന്നു.

സ്‌കൂളിലെ ജീവനക്കാര്‍ ചൊവ്വാഴ്ച ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തുകയും ഉടന്‍ തന്നെ അധ്യാപകരെയും പ്രിന്‍സിപ്പലിനെയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ആരാണ് ഉത്തരവാദികളെന്ന് കണ്ടെത്തുന്നതിനായായി പെണ്‍കുട്ടികളെ കണ്‍വെന്‍ഷന്‍ ഹാളിലേക്ക് വിളിച്ചുവരുത്തി. അവിടെ ഒരു പ്രൊജക്ടര്‍ ഉപയോഗിച്ച് ശുചിമുറിയിലെ രക്തക്കറയുടെ ചിത്രങ്ങള്‍ കാണിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളോട് ആര്‍ക്കൊക്കെ ആര്‍ത്തവമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു.

കൈകള്‍ ഉയര്‍ത്തിയ പെണ്‍കുട്ടികളുടെ വിരലടയാളം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അധ്യാപകര്‍ രേഖപ്പെടുത്തി. ബാക്കിയുള്ള പെണ്‍കുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോയി, അവിടെവച്ച് വിവസ്ത്രരാക്കി പരിശോധനക്ക് വിധേയരാക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ഇതിന് പിന്നാലെയായിരുന്നു സംഭവത്തില്‍ പൊലീസ് കേസ് എടുത്തത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.