ലെസ്റ്ററില്‍ ഇന്ന് താരാഘോഷം കൊടിയിറങ്ങും. നിറം 25ന്റെ അവസാന ഷോ ലെസ്റ്ററില്‍ അരങ്ങേറുമ്പോള്‍ മണിക്കൂറുകള്‍ നീളുന്ന മാസ്മരിക പ്രകടനങ്ങള്‍ കാണാന്‍ കാണികളും ആവേശത്തിലാണ്. മറ്റ് വേദികളെ പോലെ ഇവിടേയും വ്യത്യസ്തമായ പരിപാടികള്‍ കൊണ്ട് കാണികളെ ത്രസിപ്പിക്കാന്‍ പിഷാരടിയും സംഘവും തയ്യാറായി കഴിഞ്ഞു.
യുകെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച താരങ്ങള്‍ ഒരുകുടകീഴില്‍ അരങ്ങേറിയ പരിപാടിയായിരുന്നു നിറം 25. വേദിയെ ഇളക്കിമറിക്കുന്ന പ്രകടനവുമായി ചാക്കോച്ചനും കാണികളെ കൈയ്യിലെടുക്കുന്ന തകര്‍പ്പന്‍ ഗാനങ്ങളുമായി റിമിയും പൊട്ടിചിരിപ്പാന്‍ പിഷാരടിയും വേദിയിലുണ്ട്. ഒപ്പം സ്റ്റീഫനും സംഘവും കീ ബോര്‍ഡില്‍ അത്ഭുതങ്ങള്‍ തീര്‍ക്കും.
കൗശികും ശ്യാമപ്രസാദും ഗാനങ്ങള്‍ കൊണ്ട് കാണികളെ പിടിച്ചിരുത്തി. മാളവികയുടെ നൃത്തവും ഗാനവും വേദിയെ മനോഹരമാക്കി.
ഡാന്‍സും പാട്ടും കോമഡിയും ഒക്കെയായി കംപ്ലീറ്റ് ഷോയാണ് യുകെയില്‍ അരങ്ങേറിയത്.
ഇന്നത്തെ കൊട്ടിക്കലാശത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഏവരും. ലെസ്റ്ററിലെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുതീര്‍ന്നിരുന്നു.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജും ലോ ആന്‍ഡ് ലോയേഴ്സും പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍മാരാണ്.