CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 12 Minutes 15 Seconds Ago
Breaking Now

വീട്ടിലെത്തിയത് വെള്ളം ചോദിച്ച്; യുവതിയെ അടുക്കളയിലെത്തി പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത് വ്യക്തിവൈരാഗ്യം മൂലം

ആക്രമിക്കാനുള്ള ശ്രമത്തിനിടെ ജിജേഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

കണ്ണൂരില്‍ യുവതിയെ വീട്ടില്‍ കയറി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത് വ്യക്തിവൈരാഗ്യം കാരണമെന്ന് സംശയിക്കുന്നതായി പൊലീസ്. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസില്‍ അജീഷിന്റെ ഭാര്യ പ്രവീണ(39) ആണ് കൊല്ലപ്പെട്ടത്. ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസില്‍ ജിജേഷാണ് പ്രവീണയുടെ ശരീരത്തില്‍ ഇന്നലെ ഉച്ചയോടെ പെട്രോള്‍ ഒഴിച്ചത്. ആക്രമിക്കാനുള്ള ശ്രമത്തിനിടെ ജിജേഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

ഇരുവരെയും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രവീണയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. പിന്നാലെ രാത്രി വൈകി മരണം സംഭവിക്കുകയായിരുന്നു.

അജീഷിന്റെ മാതാപിതാക്കളും പ്രവീണയും താമസിക്കുന്ന വാടകവീട്ടില്‍ ഇന്നലെ ഉച്ചയ്ക്കു 2.20 ഓടെയാണ് ജിജേഷ് എത്തിയത്. പ്രവീണയുടെ ഭര്‍ത്താവ് അജീഷ് വിദേശത്താണ്. വെള്ളം ചോദിച്ചെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറുകയായിരുന്നു. പിന്നീടു നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ അടുക്കളഭാഗത്തു കണ്ടെത്തിയത്. ഇരുവരും പരിചയക്കാരാണെന്നും വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.