CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 53 Seconds Ago
Breaking Now

എ ഐ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനികളുടെ അശ്ലീലചിത്രം നിര്‍മിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ; പിടിച്ചെടുത്ത് ആയിരത്തോളം ചിത്രങ്ങള്‍

മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തു.

എ ഐ ഉപയോഗിച്ച് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ചിത്രം നിര്‍മിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി. പിന്നാലെ ഛത്തീസ്ഗഢിലെ നയാ റായ്പൂരിലുള്ള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തു.

കോളേജിലെ മുപ്പതിലധികം വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ എ ഐ ഉപയോഗിച്ച് യുവാവ് അശ്ലീല ചിത്രമാക്കി മാറ്റുകയായിരുന്നുവെന്നാണ് കോളേജ് അധികൃതരുടെ കണ്ടെത്തല്‍.

വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് കോളേജ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയത്. ബിലാസ്പൂര്‍ സ്വദേശിയായ ഇയാളില്‍ നിന്ന് നിരവധി ചിത്രങ്ങളും വീഡിയോകളും കോളേജ് അധികൃതര്‍ പിടിച്ചെടുത്തു. 36 വിദ്യാര്‍ത്ഥിനികളാണ് യുവാവിനെതിരെ പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ അന്വേഷണത്തിന് സമിതി രൂപീകരിച്ച് വിദ്യാര്‍ത്ഥിയുടെ പക്കലുള്ള മൊബൈല്‍, ലാപ്ടോപ്പ്, പെന്‍ഡ്രൈവ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തിരുന്നു.

അതേസമയം ചിത്രങ്ങളും വീഡിയോകളും ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പരാതി ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.