
















ഡ്രൈവിംഗ് ടെസ്റ്റ് പാസായി കഴിഞ്ഞാല്‍ ഇനി എങ്ങനെ വേണമെങ്കിലും ഡ്രൈവ് ചെയ്യാമെന്നാണ് പല കൗമാരക്കാരുടെയും ചിന്ത. ആ പ്രായത്തിന്റേതായ അറിവില്ലായ്മയില്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ചിലപ്പോള്‍ അപകടങ്ങളിലേക്കും, ജീവന്‍ നഷ്ടമാകുന്നതിലേക്കും, ഒടുവില്‍ ജയിലില്‍ കിടക്കുന്നതിലേക്കും നയിക്കുമെന്നാണ് വസ്തുത.
ഡ്രൈവിംഗ് ടെസ്റ്റ് പാസായതിന്റെ തൊട്ടടുത്ത ദിവസം ഓടിച്ച കാര്‍ അപകടത്തില്‍ പെട്ട് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മരണപ്പെട്ട സംഭവത്തില്‍ അപകടകരമായ ഡ്രൈവിംഗിന് 17-കാരനാണ് ഇപ്പോള്‍ ജയില്‍ശിക്ഷ നേരിടുന്നത്. അഞ്ച് വര്‍ഷമാണ് യുവ കുറ്റവാളികള്‍ക്കുള്ള കേന്ദ്രത്തില്‍ ശിക്ഷ നേരിടേണ്ടത്.
2023 നവംബറില്‍ ഷെഫീല്‍ഡില്‍ ഡ്രൈവ് ചെയ്ത് പോകവെയാണ് കകോറി കൂപ്പര്‍ ഓടിച്ച വാഹനം കൗണ്ടി റോഡിലെ ബാരിയറില്‍ ഇടിച്ചുകയറിയത്. സംഭവത്തില്‍ ഒപ്പം യാത്ര ചെയ്ത സുഹൃത്ത് ജോഷ് ആറ്റ്കിന്‍സ് മരിച്ചു.
20 എംപിഎച്ച് സോണിലൂടെ പോകവെ അമിത വേഗത്തില്‍ വാഹനം ഓടിച്ച 17-കാരനായ കൂപ്പര്‍ കാര്‍ ബ്രേക്ക് പ്രശ്‌നത്തിലാണെന്ന സൂചനാ ലൈറ്റ് ഓണായി കിടന്നത് ശ്രദ്ധിച്ചില്ലെന്നും ഷെഫീല്‍ഡ് ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമായി.
ഇപ്പോള്‍ 19 വയസ്സുള്ള കൂപ്പര്‍ അപകടകരമായ ഡ്രൈവിംഗിലൂടെ മരണത്തിന് ഇടയാക്കിയെന്ന കുറ്റം സമ്മതിച്ചു. സഹയാത്രികനായ ഗെയിബ് വിഗെറ്റാണ് കൊല്ലപ്പെട്ടത്. 53 എംപിഎച്ച് വേഗത്തിലാണ് തന്റെ മുത്തശ്ശന്റെ കാര്‍ കൂപ്പര്‍ പറപ്പിച്ചത്. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മെറ്റല്‍ ബാരിയറില്‍ ഇടിച്ച് കയറിയത്.