CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 32 Seconds Ago
Breaking Now

ബ്രിട്ടനില്‍ ജോലികളുടെ കാര്യം ഗുദാഹവ! ബജറ്റിന് മുന്നോടിയായി ജോലിക്കാര്യത്തില്‍ അപായ സൂചന മുഴക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി; നിരവധി കമ്പനികള്‍ പുതിയ ജോലിക്കാരെ എടുക്കുന്നത് കുറയ്ക്കുമെന്ന് മുന്നറിയിപ്പ്; അനിശ്ചിതാവസ്ഥയില്‍ തൊഴില്‍ അന്വേഷകര്‍

കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ റേച്ചല്‍ റീവ്‌സ് അടിച്ചേല്‍പ്പിച്ച 25 ബില്ല്യണ്‍ പൗണ്ടിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് ബിസിനസ്സുകള്‍ ചെറിയ ആഘാതമല്ല ഏല്‍പ്പിച്ചത്

ബ്രിട്ടനിലെ തൊഴില്‍ വിപണി കനത്ത വെല്ലുവിളികള്‍ അഭിമുഖീകരിക്കുകയാണ്. പഴയത് പോലെ ഉഷാര്‍ അല്ല വിപണി. അതിന് എരിതീയില്‍ എണ്ണ പകരുകയാണ് റീവ്‌സിന്റെ ബജറ്റ് സംബന്ധിച്ച അഭ്യൂഹങ്ങള്‍. ഈ സാഹചര്യത്തിലാണ് ജോലികള്‍ അപകടാവസ്ഥയിലാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ജോലിക്ക് ആളുകളെ എടുക്കുന്നത് കുറയ്ക്കാന്‍ ആലോചിക്കുന്നതായി നിരവധി കമ്പനികള്‍ വെളിപ്പെടുത്തിയതായി ബജറ്റിന് മുന്നോടിയായി ബെയ്‌ലി മുന്നറിയിപ്പ് നല്‍കി. 'രാജ്യത്തിന്റെ പല ഭാഗത്ത് പോകുമ്പോഴും തൊഴില്‍ അവസരങ്ങള്‍ കുറയുന്നതായി സംസാരമുണ്ട്', ബെയ്‌ലി സിഎന്‍ബിസിയോട് പറഞ്ഞു. 

ലേബര്‍ ഗവണ്‍മെന്റിന് കീഴില്‍ സമ്പദ് വ്യവസ്ഥ ദുരവസ്ഥയില്‍ തുടരുന്നതിന്റെ കൂടുതല്‍ തെളിവായി മാറുകയാണ് ഈ വിവരങ്ങള്‍. ബിസിനസ്സുകളുടെ ആത്മവിശ്വാസം തകര്‍ത്തതിന് പുറമെ ഉയര്‍ന്ന പണപ്പെരുപ്പം കീഴടങ്ങാതെ നിലകൊള്ളുന്നു. ഈ മാസം അവതരിപ്പിക്കുന്ന ബജറ്റ് മൂലമുള്ള അനിശ്ചിതാവസ്ഥ അടുത്ത കാലത്ത് വളര്‍ച്ചയെ സ്തംഭിപ്പിച്ചതായി ബാങ്ക് ഓഫ് ഇംഗ്ലണ്ടും വെളിപ്പെടുത്തി. 

കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ റേച്ചല്‍ റീവ്‌സ് അടിച്ചേല്‍പ്പിച്ച 25 ബില്ല്യണ്‍ പൗണ്ടിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് ബിസിനസ്സുകള്‍ ചെറിയ ആഘാതമല്ല ഏല്‍പ്പിച്ചത്. ഈ വര്‍ദ്ധനയ്‌ക്കൊപ്പം മിനിമം വേജിലെ കുതിച്ചുചാട്ടവും ചേര്‍ന്നതോടെ സ്ഥാപനങ്ങള്‍ ജോലിക്കാരെ എടുക്കുന്നത് ചെലവേറിയ വിഷയമായി മാറിയിരുന്നു. ഇത് ഉപഭോക്താക്കളുടെ തലയില്‍ ചുമത്താന്‍ തുടങ്ങിയതോടെ വിലക്കയറ്റവും രൂക്ഷമായി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.