
















രാഷ്ട്ര നിര്‍മ്മിതിക്ക് ഏറ്റവും അധികം സംഭാവന നല്‍കിയിട്ടുള്ള ക്രൈസ്തവരെയും സിറോ മലബാര്‍ സമുദായത്തെയും അവഗണിക്കുന്നുവെന്ന് , സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. ദീപിക പത്രത്തിലാണ് അദ്ദേഹത്തിന്റെ ലേഖനം ,2.78 കോടി ക്രിസ്ത്യാനികളുടെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ ചോദിച്ചു വാങ്ങേണ്ട സാഹചര്യമുണ്ട്, ഈ അവകാശങ്ങള്‍ സര്‍ക്കാരുകളുടെ ഔദാര്യമല്ല,
പലയിടങ്ങളിലും ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ ക്രൈസ്തവര്‍ക്കാകും, ആരു വാഴണമെന്നും ആരു വീഴണമെന്നും തീരുമാനിക്കുന്നതില്‍ സമുദായത്തിന് പങ്കുണ്ട്, വീണ്ടും പോരാട്ടത്തിന്റെ വഴിയിലേക്ക് സിറോ മലബാര്‍ സഭയെ രാഷ്ട്രീയ നേതൃത്വം തള്ളി വിടരുത്, ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണം, ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ തടയാനുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിനെ തടയുന്നത് ആരാണ്? സര്‍ക്കാര്‍ ഭയക്കുന്നത് ആരെയാണെന്നും ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, തെരഞ്ഞെടുത്തിരിക്കെ ക്രൈസ്തവ സമുദായത്തെ സര്‍ക്കാര്‍ കരുതലോടെ കാണണം, സര്‍ക്കാര്‍ ഉദ്യോഗത്തില്‍ അടക്കം ക്രൈസ്തവ സമുദായത്തിന് കൃത്യമായ പരിഗണന ലഭിക്കണം, ജനാധിപത്യത്തിന്റെ നാല് തൂണുകളിലും കൃത്യമായ പരിഗണന ഉറപ്പാക്കണം,
ദേശീയ ന്യൂനപക്ഷ കമ്മീഷനും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനും പ്രവര്‍ത്തനരഹിതമാണ്, ദേശീയ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളുടെ അധ്യക്ഷന്മാര്‍ ആയി ക്രൈസ്തവരെ നിയമിച്ചിട്ടില്ല, ന്യൂനപക്ഷ അവകാശങ്ങള്‍ ക്രൈസ്തവര്‍ക്ക് പലയിടത്തും നിഷേധിക്കപ്പെടുകയാണ്, ന്യൂനപക്ഷ അവകാശമുള്ള ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഭരണകൂടത്തിന്റെ അധിനിവേശം തുടരുന്നു, പ്രാര്‍ത്ഥനയിലും യൂണിഫോമിലും അടക്കമുള്ള കയ്യേറ്റം ചെറുക്കപ്പടേണ്ടതാണ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടാണ് സിബിസിഐ അധ്യക്ഷന്റെ ആവശ്യം.