CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 19 Minutes 14 Seconds Ago
Breaking Now

'ക്രൈസ്തവ സഭ വിദേശിയല്ല, ഭാരത സഭ'; ഉത്തരേന്ത്യയില്‍ ക്രൈസ്തവ സഭയെ വിദേശ സഭയായി പ്രചരിപ്പിക്കുന്നുവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുകയാണെന്നും മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേര്‍ത്തു

ഉത്തരേന്ത്യയില്‍ ക്രൈസ്തവ സഭയെ വിദേശ സഭയായി പ്രചരിപ്പിക്കുന്നുവെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രൈസ്തവ സഭയ്ക്ക് രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ടെന്ന് പറഞ്ഞ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അതുകൊണ്ടുതന്നെ സഭ ഭാരതീയമാണെന്നും കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവ സഭയെ വിദേശ സഭയായി ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുന്നു. സഭ വിദേശിയല്ലെന്നും ഭാരത സഭ തന്നെയാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ക്രൈസ്തവര്‍ ഭീഷണി നേരിടുകയാണെന്നും മതപരിവര്‍ത്തന നിയമത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആശങ്ക അറിയിച്ചതായും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ആക്രമണങ്ങളില്‍ വേദന ഉണ്ടെന്ന് പറഞ്ഞ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. എന്തുകൊണ്ടാണ് കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന്റെ തലപ്പത്ത് ക്രൈസ്തവ സമുദായംഗം വരാത്തത് എന്ന് ചോദിച്ച മാര്‍ ആന്‍ഡ്രൂസ് താഴത്ത് ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.