
















ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാറിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ഗുള്‍ അസീസ് ആണ് പരസ്യമായി കെബി ഗണേഷ്‌കുമാറിനെ പുകഴ്ത്തി രംഗത്തെത്തിയത്. ഗണേഷ് കുമാറിനെ വേദിയില്‍ ഇരുത്തിയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പുകഴ്ത്തല്‍ പ്രസംഗം.
ഗണേഷ് കുമാറിന്റെ എം എല്‍ എ ഫണ്ട് ഉപയാഗിച്ച് നിര്‍മ്മിച്ച റോഡുദ്ഘാടന ചടങ്ങിലായിരുന്നു പുകഴ്ത്തല്‍. ഗണേഷ്‌കുമാറിനെ നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിപ്പിക്കണമെന്നും അബ്ഗുള്‍ അസീസ് പറഞ്ഞു. ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരമാണെന്നും കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണമെന്നും അബ്ദുള്‍ അസീസ് പ്രസംഗത്തില്‍ പറഞ്ഞു.
പൂക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിഞ്ഞ് വേണം ഗണേഷ് കുമാറിനെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍. ഗണേഷ് കുമാറും ആര്‍ ബാലകൃഷ്ണപിള്ളയും ആയും തനിക്ക് പിരിയാത്ത ബന്ധം. ഞാനും നിങ്ങളോടൊപ്പം. ജാതി നോക്കാതെ വികസനം ചെയ്യുന്ന കായ്ഫലമുള്ള മരമാണ് ഗണേഷ് എന്നും അസീസ് വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും ബഹിഷ്‌കരിച്ച പരിപാടിയില്‍ പങ്കെടുത്ത അസീസിനെ പൊതുവേദിയില്‍ ഗണേഷ് കുമാറും അഭിനന്ദിച്ചിരുന്നു കോണ്‍ഗ്രസ് തലവൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റാണ് തലച്ചിറ അസീസ്.
അസീസിനെ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരിക്കുകയാണ്. ഇന്നലെ വട്ടിക്കവലയില്‍ ചേര്‍ന്ന് അടിയന്തര പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.