
















യുക്മ ഫോര്‍ച്യൂണ്‍ ബംബര്‍ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് പതിനാറാമത് യുക്മ - ലൈഫ് ലൈന്‍ ദേശീയ കലാമേള വേദിയില്‍ വച്ച് നടത്തപ്പെട്ടു. കലാമേളയുടെ ഉദ്ഘാടനവും സമ്മാനദാനവും ഉള്‍പ്പടെ നടത്തിയ പ്രധാന വേദിയില്‍ വച്ചാണ് യുക്മ ഫോര്‍ച്യൂണ്‍ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തിയത്. നറുക്കെടുക്കപ്പെട്ട നമ്പരുകള്‍ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. വിജയികളായവരുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.
തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി നടത്തിയ നറുക്കെടുപ്പിന് യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ട്രഷറര്‍ ഷീജോ വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റുമാരായ വര്‍ഗ്ഗീസ് ഡാനിയല്‍, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോന്‍ മത്തായി, റെയ്‌മോള്‍ നിധീരി, ജോയിന്റ് ട്രഷറര്‍ പീറ്റര്‍ താണോലില്‍, യുക്മ ദേശീയ സമിതിയംഗങ്ങള്‍, റീജിയണല്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
യുക്മ ഫോര്‍ച്യൂണ്‍ ബംബര്‍ ലോട്ടറിയുടെ സ്പോണ്‍സര്‍മാരായ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡിന്റെ പ്രതിനിധിയായ റോബിന്‍ തോമസ് നറുക്കെടുപ്പിന് സാക്ഷ്യം വഹിച്ചു. യുക്മ ഫോര്‍ച്യൂണ്‍ ലോട്ടറിയുടെ മുഴുവന്‍ സമ്മാനങ്ങളും സ്‌പോണ്‍സര്‍ ചെയ്ത് സഹകരിക്കുന്നത് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ്, ഇന്‍ഷ്വറന്‍സ് സേവനദാതാക്കളായ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡാണ്. യുക്മയുടെ ഫോര്‍ച്യൂണ്‍ ലോട്ടറി എടുത്ത ആളുകള്‍ക്ക് ലൈഫ് ലൈന്‍ പ്രൊട്ടക്ട് സ്ഥാപനം വഴിയായി മോര്‍ട്ട്‌ഗേജ്, റീമോര്‍ട്ട്‌ഗേജ് ഇവയിലേതെങ്കിലും ചെയ്താല്‍ 50 പൗണ്ടിന്റെ ടെസ്‌കോ വൗച്ചര്‍ ലഭിക്കുന്നതാണ്.
യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ് ലൈന്‍ പ്രൊട്ടക്ട് നല്‍കി വരുന്ന ശക്തമായ പിന്തുണയ്ക്ക് യുക്മ ദേശീയ സമിതി നന്ദി അറിയിച്ചു.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)