
















ലണ്ടന്‍: ലണ്ടനിലെ ക്‌നാനായ മക്കളുടെ ആത്മീയ കൂട്ടായ്മയായി 2001-ല്‍ ആരംഭിച്ച ലണ്ടന്‍ ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ (LKCA), ദൈവകൃപയാലും വിശ്വാസസമൂഹത്തിന്റെ ഐക്യത്താലും അനുഗ്രഹീതമായ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ന് LKCA, Basildon and Southend, East London, North West London, Stevenage, Harlow എന്നീ ലണ്ടനിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന അഞ്ചു യൂണിറ്റുകളിലേക്ക് വളര്‍ന്നു വ്യാപിച്ചിരിക്കുകയാണ്.
LKCA യുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 29-നുള്ള വിന്റര്‍ പ്രോഗ്രാമിനോട് അനുബന്ധിച്ച് ആഘോഷകരമായി ആരംഭിക്കുമെന്ന് സംഘടന അറിയിച്ചു. വര്‍ഷം മുഴുവന്‍ നീളുന്ന ഈ ആഘോഷപരമ്പരയുടെ തുടക്കം നവംബര്‍ 29-ന് ദിവ്യബലിയോടെ നടത്തപ്പെടും.
ദിവ്യബലിക്ക് ശേഷം നടക്കുന്ന ചടങ്ങില്‍ സില്‍വര്‍ ജൂബിലി ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് കരോള്‍ ഗാനങ്ങള്‍, പുരാതനപ്പാട്ട് മത്സരങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ജനറല്‍ ബോഡി മീറ്റിംഗ് എന്നിവയും നടക്കും.
ആഘോഷങ്ങളുടെ സുഗമമായ ഏകോപനത്തിനായി ജൂബിലി കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്‌നാനായ സമൂഹത്തിന്റെ ഐക്യം, ആത്മീയ-സാംസ്‌കാരിക വളര്‍ച്ച, യുവജന പങ്കാളിത്തം എന്നിവ ലക്ഷ്യമാക്കി വര്‍ഷം മുഴുവന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതായും കമ്മിറ്റി അറിയിച്ചു.
സില്‍വര്‍ ജൂബിലി പ്രാര്‍ത്ഥനയും ലോഗോയും തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
ഈ മഹത്തായ ക്‌നാനായ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിത്തീരാന്‍ നിങ്ങളെ എല്ലാവരെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു.
For further details please feel free to contact
LKCA President - Jibi John Anakuthickal 07368146789
LKCA Secretary -Jesso Mathew Thattarattu 07730581802
LKCA Treasurer -Thomas Pullattukalayil (Binu) 07862715685